പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ടിലൂടെ സഹായമെത്തിച്ചത് 20 കോടി പേര്‍ക്ക്; പണം എത്തിയത് അക്കൗണ്ടില്‍ നേരിട്ട്; നല്‍കിയത് 10,025 കോടി രൂപ
ന്യൂഡെല്‍ഹി: (www.kvartha.com 17.05.2020) കോവിഡ് പ്രതിസന്ധിയില്‍നിന്നു രാജ്യത്തെ കരകയറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ 'ആത്മനിര്‍ഭര്‍ ഭാരത്' പാക്കേജിന്റെ അഞ്ചാമത്തെയും അവസാനത്തെയും ദിവസത്തെ പ്രഖ്യാപനം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ആരംഭിച്ചു.
* പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജന്‍ധന്‍ അക്കൗണ്ടിലൂടെ 20 കോടി പേര്‍ക്കാണ് സഹായമെത്തിച്ചത്. നേരിട്ട് അക്കൗണ്ടിലേക്കു പണമെത്തുകയായിരുന്നു. ഇതുവഴി നല്‍കിയത് 10,025 കോടി രൂപ
* ലോക്ഡൗണിനു പിന്നാലെ പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരം ജനങ്ങള്‍ക്ക് അവശ്യവസ്തുക്കളെത്തിച്ചു. അതു സഹായമല്ല, കേന്ദ്രത്തിന്റെ കടമയാണ്. ഭക്ഷ്യവസ്തുക്കള്‍ കൃത്യമായി എത്തിച്ചതില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും ധനമന്ത്രി അഭിനന്ദനം അറിയിച്ചു. ലോക്ഡൗണിനിടയിലും എഫ്‌സിഐ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു.
നാലാംദിനത്തില്‍ ബഹിരാകാശം, കല്‍ക്കരി, പ്രതിരോധം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ ഊര്‍ജിത സ്വകാര്യവല്‍ക്കരണത്തിനായിരുന്നു കേന്ദ്ര തീരുമാനം. ഏതാനും വര്‍ഷങ്ങളായി പരിഗണനയിലുള്ള സ്വകാര്യവല്‍ക്കരണ പദ്ധതികളാണ് കോവിഡ് നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ചത്.

പ്രതീക്ഷിക്കുന്ന വരുമാനവും മുതല്‍മുടക്കും ചേര്‍ത്താല്‍ ഏകദേശം 82,000 കോടി രൂപയുടേതാണു പദ്ധതികള്‍. കാര്‍ഷികോല്‍പന്ന വിപണിയില്‍ ഉദാരവല്‍ക്കരണത്തിന് അവശ്യസാധന നിയമം ഉള്‍പ്പെടെ ഭേദഗതി ചെയ്യാനുള്ളതായിരുന്നു മൂന്നാം ദിവത്തെ കേന്ദ്ര തീരുമാനം.
കാര്‍ഷിക മേഖലയില്‍ അടിസ്ഥാനസൗകര്യ വികസനത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിധി ഉള്‍പ്പെടെയുള്ള പദ്ധതികളും പ്രഖ്യാപിച്ചു. കൃഷി, കന്നുകാലി, മത്സ്യ മേഖലകളിലായി മൊത്തം 1.54 ലക്ഷം കോടിയുടെ പദ്ധതികള്‍.

ചെറുകിട കര്‍ഷകര്‍ക്കും വഴിയോരക്കച്ചവടക്കാര്‍ക്കും അതിഥിത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ 2.46 ലക്ഷം കോടി രൂപയുടെ പദ്ധതികളായിരുന്നു രണ്ടാം ദിനത്തില്‍ പ്രഖ്യാപിച്ചത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് (എംഎസ്എംഇ) 3.7 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജാണ് ആദ്യഘട്ടമായി ധനമന്ത്രി പ്രഖ്യാപിച്ചത്.
Keywords: Seven steps to be announced under the fifth and final tranche of stimulus, says FM, New Delhi, News, Business, Finance, Minister, Press meet, Narendra Modi, Prime Minister, Trending, National.
Powered by Info News For You

Comments
Post a Comment