കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരസൂചകമായി പറത്തിയ വ്യോമസേന വിമാനം തകര്‍ന്നു വീണു


ഒട്ടാവ: (https://ift.tt/3cHIyua) കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരസൂചകമായി പറത്തിയ വ്യോമസേന വിമാനം തകര്‍ന്നു വീണു. വൈറസിനെതിരായ പൊതുജനങ്ങളുടെ പോരാട്ടത്തിന് ആദരമര്‍പ്പിക്കുന്നതിനിടെയാണ് കാനഡയില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണത്. ഞായറാഴ്ചയാണ് വ്യാമസേനയുടെ സ്‌നോബേര്‍ഡ്‌സ് എയറോബാറ്റിക്‌സ് ടീമിന്റെ വിമാനം ബ്രിട്ടീഷ് കൊളംബിയയില്‍ തകര്‍ന്നുവീണത്.

News, World, international, Flight, Air Plane, COVID19, Flight collision, Twitter, Social Network, Trending, Canada Air Force Plane Crashes In British Columbia During Coronavirus Tribute

ഞായറാഴ്ച രാവിലെ മറ്റ് വിമാനങ്ങള്‍ക്കൊപ്പം കംപ്ലൂപ്‌സ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സ്വദേശി പൗരന്‍ ട്വിറ്ററില്‍ പുറത്തുവിട്ടു.

റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സിന്റെ സ്‌നോബേര്‍ഡ്‌സ് വിമാനം കംലൂപ്‌സിന് സമീപം തകര്‍ന്നു വീണുവെന്ന് വിവരം ലഭിച്ചുവെന്ന് റോയല്‍ കനേഡിയന്‍ വ്യോമസേന ട്വീറ്റ് ചെയ്തു. ഇപ്പോള്‍ ഞങ്ങളുടെ മുന്‍ഗണന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അറിയുന്നതിലും അവരെ പിന്തുണയ്ക്കുന്നതിലുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിമാനം ഇടിച്ചിറങ്ങുന്നതിന് മുമ്പ് തന്നെ പൈലറ്റിന് പുറത്ത് കടക്കാന്‍ സാധിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് വിമാനം ഒരു വീടിന് മുകളില്‍ ഇടിച്ചിറങ്ങുകയായിരുന്നു.
Keywords: News, World, international, Flight, Air Plane, COVID19, Flight collision, Twitter, Social Network, Trending, Canada Air Force Plane Crashes In British Columbia During Coronavirus Tribute


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?