പൊലീസ് മാര്‍ച്ചിനിടെ പച്ചക്കറി നിറച്ച ഉന്തുവണ്ടികള്‍ മറിച്ചിട്ട് യുപി പൊലീസ്; കൊവിഡ്-19 ഹോട്ട്‌സ്‌പോട്ടായ പ്രദേശത്തുനിന്നുമുള്ള ദൃശ്യങ്ങളില്‍ അന്വേഷണത്തിന് ഉത്തരവ്


മീററ്റ്: (https://ift.tt/2ztyw10) പൊലീസ് മാര്‍ച്ചിനിടെ പച്ചക്കറി നിറച്ച ഉന്തുവണ്ടികള്‍ മറിച്ചിട്ട് യുപി പൊലീസ്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൊവിഡ്-19 ഹോട്ട്‌സ്‌പോട്ടായ പ്രദേശത്തുനിന്നുമുള്ള ദൃശ്യങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരു സംഘം പൊലീസുകാര്‍ ഡ്യൂട്ടിക്കിടെ പച്ചക്കറി നിറച്ചുവച്ച ഉന്തുവണ്ടികള്‍ മറച്ചിടുന്നതിന്റെ വീഡിയോ സംഭവ സമയം ആരോ മൊബൈലില്‍ പകര്‍ത്തിയതാണ് പുറത്തു വന്നത്.

News, National, India, Uttar Pradesh, Lockdown, Police, Rally, Video, Vegetable, Social Network, Food, Enquiry, UP cops overturned vegetable car in a covid hotspot

നാല്‍പ്പത് സെക്കന്റ് മാത്രമുള്ള ദൃശ്യങ്ങളില്‍ പൊലീസുകാരിലൊരാള്‍ ഇടുങ്ങിയ വഴിയില്‍ നിര്‍ത്തിയിട്ട ചെറിയ ഉന്തുവണ്ടിയിലെ പച്ചക്കറി മുഴുവന്‍ തള്ളി താഴയിടുകയും തൊട്ടടുത്തുള്ള കാലിയായ ഉന്തുവണ്ട് മറിച്ചിടുകയും ചെയ്യുന്നത് വ്യക്തമാണ്. ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന പൊലീസ് മാര്‍ച്ചിനിടെയാണ് സംഭവം.

രണ്ട് മാസത്തോളമായി ലോക്ക്ഡൗണിലുള്ള ഈ പ്രദേശത്ത് ഭക്ഷണം ലഭിക്കാതെ ആളുകള്‍ പട്ടിണിയിലിരിക്കെയാണ് ഒരു വണ്ടി പച്ചക്കറി പൊലീസ് നശിപ്പിച്ചതെന്ന് സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ ഹാജി റഫീഖ് പറഞ്ഞു. സംഭവത്തില്‍ നിക്ഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

കൊവിഡ്-19 ഹോട്ട്‌സ്‌പോട്ടായ പ്രദേശത്തുനിന്നുമുള്ള ദൃശ്യങ്ങളാണ് ഇതെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ ഡോ. അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു.

 242 കൊവിഡ് കേസുകളില്‍ മീററ്റാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവരുള്ള ജില്ല. 72 ജില്ലകളിലായി 300 ലേറെ ഹോട്ട്‌സ്‌പോട്ടുകളാണ് ഉത്തര്‍പ്രദേശിലുള്ളത്. ഈ പ്രദേശങ്ങള്‍ പൂര്‍ണ്ണമായും ലോക് ഡൗണിലാണ്. അത്യാവശ്യസാധനങ്ങളായ പാല്‍ പച്ചക്കറി എന്നിവ വീട്ടിലെത്തിക്കാന്‍ സംവിധാനം ഒരുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്.


Keywords: News, National, India, Uttar Pradesh, Lockdown, Police, Rally, Video, Vegetable, Social Network, Food, Enquiry, UP cops overturned vegetable car in a covid hotspot


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?