കോവിഡ് 19 ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സാന്ത്വനമായി കെ സുധാകരന്‍ ബ്രിഗേഡ്
കണ്ണൂര്‍: (www.kvartha.com 19.05.2020) കോവിഡ് 19 ലോക് ഡൗണില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് സാന്ത്വനമായി കെ സുധാകരന്‍ ബ്രിഗേഡ്. യുഎഇ പ്രവാസികള്‍ക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനൊപ്പം കൈത്താങ്ങായാണ് കെഎസ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മ രംഗത്തിറങ്ങിയത്. കാരുണ്യ സന്നദ്ധ മേഖലകളില്‍ കെഎസ് ബ്രിഗേഡ് നവമാധ്യമ കൂട്ടയ്മയുടെ പ്രവര്‍ത്തനം ഇതിനകം തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമാണ്.
കെ എസ് ബ്രിഗേഡ് നവമാധ്യമ കൂട്ടായ്മയുടെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചായിരിന്നു ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് കിറ്റ് നല്‍കി പങ്കാളികളായത്. കോവിഡ് 19 മഹാമാരിയില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സദാ ജാഗരൂകരായി പ്രവാസികളുടെയും കുടുംബത്തിന്റെയും പ്രതീക്ഷയും ആശ്വാസവുമായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഇത്തരം സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സാധിച്ചതില്‍ കൂട്ടായ്മ കൃതജ്ഞത രേഖപ്പെടുത്തി.
പച്ചക്കറികളും ധാന്യങ്ങളും പഴവര്‍ഗങ്ങളും അടങ്ങിയ രണ്ട് ടണ്‍ സാധന കിറ്റാണ് അസോസിയേഷന് അജിത്ത് കണ്ണൂര്‍, അനന്തന്‍, ഷിജാദ്, ഷൈജു, സുധീപ്, പ്രസാദ്, മുരളി, ബഷീര്‍, ലാലി, ആന്റണി, ഇര്‍ഷാദ്, സൈമണ്‍ നളിനി, സ്മിത തുടങ്ങി വിവിധ ജില്ലകളിലുള്ളവരുടെ നേതൃത്വത്തില്‍ കൈമാറിയത്.
പ്രസിഡന്റ് ഇപി ജോണ്‍സണ്‍, വൈസ് പ്രസിഡന്റ് വൈ എ റഹീം, ജോയിന്റ് ട്രഷറര്‍ ഷാജി ജോണ്‍, ജനറല്‍ കണ്‍വീനര്‍ ഷിബു ജോണ്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കമ്മ്യൂണിറ്റി ഹാളിലാണ് ചടങ്ങ് നടന്നത്. അതിനുശേഷം ഷാര്‍ജ ഇന്‍കാസ് സ്റ്റേറ്റ് കമ്മിറ്റിക്കും കിറ്റുകള്‍ കൈമാറി.
Keywords: K Sudhakaran Brigade commemorates expatriate Keralites, Kannur, News, Health & Fitness, Health, K.Sudhakaran, MLA, Family, Kerala.

Powered by Info News For You

Comments
Post a Comment