കൊവിഡ്-19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യം; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്‍തുക സംഭാവന ചെയ്ത് ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ

ഡെറാഡൂണ്‍: (https://ift.tt/3fVlVEB) കൊവിഡ്-19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് വന്‍തുക സംഭാവന ചെയ്ത് വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ. 1965ലെ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ ഭാര്യ ദുരിതാശ്വാസ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. രുദ്രപ്രയാഗ് സ്വദേശിയായ ദര്‍ശനി ദേവി റോത്തന്‍ എന്ന എണ്‍പതുകാരിയാണ് കൊവിഡ് 19നെതിരായ പോരാട്ടത്തില്‍ രാജ്യത്തിനൊപ്പം അണി ചേര്‍ന്നത്.

News, India, National, Soldiers, Widow, PM, COVID19, President, Ram Nath Kovind, Widow of 1965 India Pakistan War Veteran Donates to Lakh for PM Relief Fund

ദര്‍ശനി ദേവിക്ക് ഇരുപത്തിയഞ്ച് വയസ് മാത്രമുള്ളപ്പോഴാണ് ഭര്‍ത്താവ് ബ്രിജേന്ദ്ര കുമാര്‍ ഇന്ത്യ പാകിസ്ഥാന്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ചത്. 27 വയസായിരുന്നു ബ്രിജേന്ദറിന് അപ്പോള്‍. തന്റെ ജീവിതം താന്‍ ജീവിച്ചതാണ്. എന്റെ ഭര്‍ത്താവിന് ഇക്കാര്യത്തില്‍ അഭിമാനം തോന്നും. ഈ പണം രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും ദര്‍ശനി ദേവി പറയുന്നു.

ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പമായിരുന്നു ദര്‍ശനി ദേവി താമസിച്ചിരുന്നത്. ഭര്‍ത്താവിനേക്കുറിച്ച് തനിക്ക് അഭിമാനമുണ്ട്. ഇത് എന്റെ രാജ്യത്തിനായി ചെയ്യാന്‍ കഴിയുന്ന ചെറിയ കാര്യമാണെന്നും അവര്‍ വിശദമാക്കിയതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞമാസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവിതത്തിലെ സമ്പാദ്യം മുഴുവനായും നല്‍കിയ ദേവിക ഭണ്ഡാരിയെന്ന അറുപത്തിയെട്ടുകാരിയെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിനന്ദിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയായ ഇവര്‍ 10 ലക്ഷം രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

Keywords: News, India, National, Soldiers, Widow, PM, COVID19, President, Ram Nath Kovind, Widow of 1965 India Pakistan War Veteran Donates to Lakh for PM Relief Fund


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?