കൊവിഡ്-19; പ്രത്യേക വിമാനത്തില്‍ മലയാളികളായ 105 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി


അബുദബി: (https://ift.tt/2TlL9m8) കൊവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള നിന്നുള്ള 105 പേരടങ്ങിയ മെഡിക്കല്‍ സംഘം യുഎഇയിലെത്തി. യുഎഇ ആസ്ഥാനമായ വി പി എസ് ഹെല്‍ത്ത് കെയറാണ് ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ ജീവനക്കാരുമടങ്ങിയ സംഘത്തെ എത്തിച്ചത്. ഇത്തിഹാദ് എയര്‍വേയ്‌സിന്റെ പ്രത്യേക വിമാനത്തില്‍ ബുധനാഴ്ച രാവിലെ ഇവര്‍ അബുദാബി വിമാനത്താവളത്തിലെത്തി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട സംഘം രാവിലെ 6.54നാണ് അബുദബിയിലെത്തിയത്.

മലയാളികളായ ഇവര്‍ എല്ലാവരും യുഎഇയിലെ വിവിധ ആശുപത്രികളിലായിരിക്കും സേവനമനുഷ്ഠിക്കുക. പുറപ്പെടുന്നതിന് മുമ്പ് തിങ്കളാഴ്ച എല്ലാവരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച 88 പേരടങ്ങിയ മെഡിക്കല്‍ സംഘവും ദുബൈയിലെത്തിയിരുന്നു.

News, Gulf, Abu Dhabi, COVID19, Health, Flight, Kochi, Kerala, Malayalees, Dubai, A Team of 105 Medical Professionals Reach UAE

Keywords: News, Gulf, Abu Dhabi, COVID19, Health, Flight, Kochi, Kerala, Malayalees, Dubai, A Team of 105 Medical Professionals Reach UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?