ലോക്ക് ഡൗണിന്റെ നാലാംഘട്ടം പുതിയ രൂപത്തിലും ഭാവത്തിലും; ജനങ്ങളുടെ നിത്യജീവിതത്തിന് വിഘാതം സൃഷ്ടിക്കാത്ത രീതിയില്‍ ഇളവുകള്‍; വിശദാംശങ്ങള്‍ മെയ് 18ന് മുമ്പ് അറിയാം! പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയ 5 പ്രധാന കാര്യങ്ങള്‍
ന്യൂഡല്‍ഹി: (www.kvartha.com 13.05.2020) ലോക്ക് ഡൗണിന്റെ നാലാംഘട്ടം പുതിയ രൂപത്തിലും ഭാവത്തിലും എന്ന സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ നിത്യജീവിതത്തിന് വിഘാതം സൃഷ്ടിക്കാത്ത രീതിയില്‍ ഇളവുകള്‍ വരുമെന്നാണ് സൂചന. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ മെയ് 18ന് മുമ്പ് അറിയാം.
അതിനിടെ കോവിഡ് രാജ്യത്ത് ശക്തമായി പടരുന്ന സ്ഥിതി തുടരുകയാണെങ്കിലും കോവിഡ് 19 രോഗാണുവിനോടൊപ്പം സഞ്ചരിക്കുന്നതാകും ലോക്ഡൗണിന്റെ അടുത്ത ഘട്ടമെന്ന വിലയിരുത്തലുകളാണ് വിദഗ്ദ്ധര്‍ നടത്തുന്നത്. കഴിഞ്ഞദിവസം രാത്രിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തില്‍ പ്രധാനമായും ഉയര്‍ന്നുവന്ന അഞ്ചു കാര്യങ്ങളില്‍ ലോക്ക്ഡൗണിന്റെ നാലാംഘട്ടം പുതിയ രൂപത്തിലും ഭാവത്തിലും ആയിരിക്കും ഇന്ത്യാക്കാര്‍ക്ക് മുന്നിലെത്തുന്നതെന്ന സൂചനയാണ് നല്‍കുന്നതെന്നും ഇവര്‍ പറയുന്നു.
കോവിഡ് കാലം ഇന്ത്യയ്ക്ക് അനേകം അവസരങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അവയെ ഇന്ത്യ സ്വീകരിക്കുകയാണ് വേണ്ടത്. എന്നാല്‍ അതിന് കടകവിരുദ്ധമായി കോവിഡ് കേസുകള്‍ പടരുമ്പോള്‍ അതിന് പ്രാഥമിക പരിഗണന നല്‍കിക്കൊണ്ടുള്ള ലോക്ഡൗണ്‍ ഘട്ടത്തിലൂടെയാണ് ഇന്ത്യ നീങ്ങുന്നത്. ലോക്ക് ഡൗണിന്റെ അടുത്ത ഘട്ടം സാമ്പത്തിക പുനരുജ്ജീവനത്തിന്റേതാണെന്നും പറയുന്നു.
പ്രധാനമന്ത്രി പ്രധാനമായും സൂചിപ്പിച്ച കാര്യം കോവിഡ് എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടു തന്നെ ലോകം മുമ്പോട്ട് പോകുകയാണ്. ഈ സാഹചര്യത്തില്‍ നമ്മള്‍ വിദൂരഭാവിയില്‍ കോവിഡിനൊപ്പം ജീവിച്ച് തന്നെ മുന്നേറണമെന്ന സൂചനയായിരുന്നു പ്രധാനമന്ത്രി നല്‍കിയിരിക്കുന്നത്. ലോക്ഡൗണിന്റെ അടുത്ത ഘട്ടം ജനങ്ങളുടെ നിത്യജീവിതത്തിന് വിഘാതം സൃഷ്ടിക്കാത്ത രീതിയില്‍ ഇളവുകള്‍ വരുത്തുമെന്നതിന്റെ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്.
സാമൂഹ്യ അകലം പോലെയുള്ള കാര്യങ്ങള്‍ നടപ്പിലാകുമെന്നും ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ കൂടുതല്‍ ആശ്വാസം വരുമെന്നും അടുത്ത കാലത്ത് തന്നെ ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയുന്ന വിധമായിരിക്കും കാര്യങ്ങളെന്നും പറയുന്നു. അതേസമയം തന്നെ ലോക്ക്ഡൗണ്‍ നാലില്‍ നിയമങ്ങള്‍ വ്യത്യസ്തം ആയിരക്കുമെന്ന് പറഞ്ഞെങ്കിലും ഏത് രീതിയിലാണ് ചുമത്താന്‍ പോകുന്നതെന്ന കാര്യം പ്രധാനമന്ത്രി വിശദമാക്കിയില്ല.
എന്നാല്‍ പ്രാദേശികം എന്ന വാക്കിനായിരുന്നു അദ്ദേഹം പ്രസംഗത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയത്. ഇത് ബിസിനസിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലും മാത്രമായിരിക്കില്ല പ്രതിഫലിക്കുക എന്ന സൂചനയും അദ്ദേഹം നല്‍കി. പ്രാദേശിക ഉല്‍പ്പാദനം, പ്രാദേശിക വിപണി, പ്രാദേശിക വിതരണ ശൃംഖല, കേരളം പോലെ ഉപഭോക്തൃ സംസ്ഥാനത്ത് ഈ വാക്കിന് ഏറെ പ്രസ്തിയുണ്ടെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രാദേശിക വാദം നിലവിലെ സാഹചര്യത്തില്‍ അത്യന്താപേക്ഷിതം ആണെങ്കിലും അത് കൂടുതല്‍ ഉത്തരവാദിത്വം ഉണ്ടാക്കുന്നതാണ്. പ്രാദേശികം എന്നത് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. സമ്പദ് വ്യവസ്ഥ, അടിസ്ഥാന സൗകര്യം, വിവരസാങ്കേകതിക മികവ് ചലിപ്പിക്കുന്ന സംവിധാനങ്ങള്‍, ഊര്‍ജസ്വലമായ ജനസംഖ്യ, ആവശ്യങ്ങള്‍ എന്നിവയാണ് ഇന്ത്യയെ സ്വാശ്രയത്വത്തിലേക്ക് നയിക്കുന്ന അഞ്ചു തൂണുകളായി ചൂണ്ടിക്കാട്ടിയത്. 21 ാം നൂറ്റാണ്ട് ഇന്ത്യയുടേത് ആയിരിക്കുമെന്നും പ്രത്യാശിച്ചു.
Keywords: We need to be 'vocal about local': Highlights of PM Modi's speech, News, New Delhi, Politics, Lockdown, Economic Crisis, Prime Minister, Narendra Modi, National.

Powered by Info News For You

Comments
Post a Comment