വഴിയരികില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിയും കുടുംബവും അടക്കം 22പേര്‍ ക്വാറന്റൈനില്‍;സംഭവം ഇങ്ങനെ!
ഹൈദരാബാദ്: (www.kvartha.com 17.05.2020) വഴിയരികില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ 18 മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ പ്രതിയും കുടുംബവും അടക്കം 22പേര്‍ ക്വാറന്റൈനില്‍. ഹൈദരാബാദില്‍ ബുധനാഴ്ചയാണ് സംഭവം. നഗരത്തിലെ തെരുവോരത്ത് കഴിയുന്ന 22 വയസ്സുള്ള യുവതിയുടെ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കാണാനില്ലെന്ന അമ്മയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തുകയായിരുന്നു.
ഇബ്രാഹിം എന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.പഴങ്ങള്‍ നല്‍കി പ്രലോഭിപ്പിച്ച് കുട്ടിയെ ഇയാള്‍ ഇരുചക്രവാഹനത്തില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടി.
തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി അമ്മയ്ക്ക് തിരികെ ഏല്‍പ്പിക്കാന്‍ നടപടി തുടങ്ങി. എന്നാല്‍, കുട്ടിയുടെ അമ്മ സ്ഥിരം മദ്യപാനിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിനായി നടത്തിയ വൈദ്യപരിശോധനയില്‍ കുട്ടിക്ക് കോവിഡ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് കുട്ടിയുമായി അടുത്തിടപഴകിയ 22 പേരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. പൊലീസുകാരും മാധ്യമപ്രവര്‍ത്തകരും, കുട്ടിയുടെ അമ്മ, പ്രതിയുടെ ബന്ധുക്കള്‍ അടക്കമുള്ളവരെയാണ് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചത്.
തനിക്കും ഭാര്യയ്ക്കും ജനിച്ച ആണ്‍കുട്ടികളെല്ലാം മരിച്ചുപോയെന്നും ഒരു ആണ്‍കുട്ടി വേണമെന്ന ആഗ്രഹംകൊണ്ടാണ് തെരുവോരത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമായിരുന്നു കുട്ടിയെ തട്ടിയെടുത്ത ആള്‍ പൊലീസിനോട് പറഞ്ഞത്.
Keywords: Kidnapped Baby Rescued, Tests Coronavirus Positive, 22 Quarantined In Hyderabad, Hyderabad, News, Family, Hospital, Treatment, Kidnap, Police, CCTV, Child, National.

Powered by Info News For You

Comments
Post a Comment