കള്ളുഷാപ്പുകള്‍ 13ന് തുറക്കുന്ന കാര്യത്തില്‍ ആശങ്ക; ലോക് ഡൗണ്‍ ലംഘനമാകുമെന്ന് വലയിരുത്തല്‍
കൊച്ചി: (www.kvartha.com 07.05.2020) കള്ളുഷാപ്പുകള്‍ 13 മുതല്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക. കോവിഡ് 19മായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാകുമോ ഷാപ്പുകള്‍ തുറക്കാനുള്ള തീരുമാനം എന്നാണ് ആശങ്ക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ ലോക്ഡൗണ്‍ മാര്‍ഗരേഖയില്‍ നാലാമതായി എല്ലാ സോണുകളിലും ബാധകമായ നിരോധനങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ഇതില്‍ എട്ടാമത് പറഞ്ഞിരിക്കുന്ന നിര്‍ദേശം ഇങ്ങനെയാണ്: സിനിമ ഹാളുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, കായിക സമുച്ചയങ്ങള്‍, നീന്തല്‍ക്കുളങ്ങള്‍, വിനോദ പാര്‍ക്കുകള്‍, തിയറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയം, അസംബ്ലി ഹാളുകള്‍ എന്നിവയും സമാന സ്വഭാവമുള്ള സ്ഥലങ്ങളും തുറക്കരുത്. ബാറുകള്‍ എന്ന നിര്‍വചനത്തില്‍ കള്ളുഷാപ്പ് ഉള്‍പ്പെടുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താനും സാധ്യതയുണ്ട്.
കഴിഞ്ഞ വിവസം വാര്‍ത്താസമ്മേളനത്തില്‍ ഷാപ്പുകള്‍ തുറക്കുമെന്ന പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയതിനു തൊട്ടുപിന്നാലെ ഇത് ലോക്ഡൗണിന്റെ ലംഘനമാകുമെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാപ്പുകള്‍ പലതും കുടുംബ റസ്റ്റോറന്റുകള്‍ ആയി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. മറ്റു റസ്റ്റോറന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ലാതെ ഇവിടെ എങ്ങനെ ഭക്ഷണം വിളമ്പാം എന്നതും ചര്‍ച്ചയായി. ഷാപ്പുകളില്‍ ആള്‍ത്തിരക്കുണ്ടാവില്ല എന്നും പറയാനാവില്ല. കേരളത്തിലെ ധാരാളം ഷാപ്പുകളില്‍ കുടുംബമായി ഉച്ചഭക്ഷണത്തിനും മറ്റുമെത്തുന്നവരുടെ എണ്ണം സമീപകാലത്ത് വളരെ കൂടുതലാണ്. ലോക്ഡൗണ്‍ കാലത്ത് മറ്റു സൗകര്യങ്ങള്‍ ഇല്ലാത്തത് ഇവിടെ തിരക്ക് ഉയര്‍ത്തിയേക്കും.
ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ഷാപ്പുകളില്‍ കള്ള് പാഴ്‌സലായി വില്‍ക്കുന്നതേയുള്ളൂ എന്ന വിശദീകരണവുമായി എക്‌സൈസ് മന്ത്രി എത്തി. വിദേശമദ്യഷാപ്പുകള്‍ തിരക്കു ഭയന്ന് അടച്ചിടുമ്പോള്‍ ഷാപ്പുകള്‍ തിരക്കില്ലാതെ എങ്ങനെ പ്രവര്‍ത്തിക്കും എന്ന പ്രശ്‌നം അപ്പോഴും അവശേഷിക്കുന്നു.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് തുറക്കാന്‍ അനുമതിയില്ലാതിരുന്ന ബാര്‍ബര്‍ ഷോപ്പുകള്‍ സംസ്ഥാനം തുറന്നത് വിവാദമായിരുന്നു. ചീഫ് സെക്രട്ടറി ടോം ജോസിന് തൊട്ടടുത്ത ദിവസം അയച്ച അര്‍ധ ഔദ്യോഗിക കത്തിലൂടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല ഇത്തരം ലംഘനങ്ങളുള്ള സ്ഥാപനങ്ങള്‍ അടപ്പിച്ചു.
ഈ ഘട്ടം ലോക്ഡൗണില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് തുറക്കാന്‍ കേന്ദ്രം അനുവദിച്ചെങ്കിലും കേരളം നിരോധനം തുടരുകയാണ്. മദ്യഷാപ്പുകള്‍ തുറക്കാനുള്ള കേന്ദ്ര അനുമതിയും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ കള്ളു ഷാപ്പുകളോട് അയഞ്ഞ നിലപാടെടുക്കുന്നു എന്നതാണ് ആരോപണം. ഷാപ്പുകള്‍ തുറന്നാല്‍ അതേ ന്യായം പറഞ്ഞ് ബാറുകളും തുറക്കാനുള്ള സാധ്യതയും ചിലര്‍ ഉയര്‍ത്തുന്നു.
Keywords: Toddy shop opening may violate lockdown restrictions, Kochi, News, Trending, Lockdown, Chief Minister, Pinarayi vijayan, Press meet, Kerala.

Powered by Info News For You

Comments
Post a Comment