കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് വിമാനം 12ന്: പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ മതിയായ ക്വാറന്റിന്‍ സൗകര്യങ്ങള്‍ ഒരുങ്ങിയില്ല

കണ്ണൂര്‍: (www.kvartha.com 08.05.2020) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനതാവളത്തിലേക്ക് ദുബൈയില്‍ നിന്നും ആദ്യ വിമാനം പറന്നിറങ്ങുമ്പോള്‍ നിലയ്ക്കാത്ത ആശങ്ക തുടരുന്നു. ദുബൈയില്‍ നിന്ന് പ്രവാസികളെയും കൊണ്ട് കണ്ണൂരില്‍ ആദ്യവിമാനം 12നാണ് പറന്നിറങ്ങുക. എന്നാല്‍ പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവസാനിക്കാതെ ആശങ്കയാണ് കണ്ണൂരിനുള്ളത്. പ്രവാസികളുമായി കണ്ണൂരിലേക്കുള്ള ആദ്യ വിമാനം പറന്നിറങ്ങാന്‍ ഇനി ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേയുള്ളൂ.

ദുബൈയിലുള്ള യാത്രക്കാരുമായാണ് വിമാനം വരുന്നത്. എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സര്‍വീസ് നടത്തുക. ഇതിനായി പ്രത്യേക വിമാനം 12 ദുബൈയിലേക്ക് പോകും. യാത്രക്കാരില്ലാതെ ബംഗളൂരുവില്‍ നിന്നും 12ന് രാവിലെ 11നാണ് വിമാനം പുറപ്പെടുക യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിന് ദുബൈയില്‍ എത്തും. പ്രവാസികളുമായി രണ്ടിന് ദുബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 7.30 മണിക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതായി അധികൃതര്‍ അറിയിച്ചു. ഇതിനു ശേഷം തുടര്‍ച്ചയായി കണ്ണൂര്‍-ദുബൈ സര്‍വിസ് നടത്തുമെന്നാണ് സൂചന.

Kannur, News, Kerala, Flight, Airport, Expatriate, Return, Quarantine, Dubai, Expat, Expatriate return quarantine in Kannur

ഇതിനിടെ പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ ആശങ്കകള്‍ ഏറെയാണ്. തിരിച്ചെത്തുന്ന പ്രവാസികളെ ക്വാറന്റിന്‍ ചെയ്യാന്‍ ജില്ലയില്‍ ഇതുവരെ ഒരുങ്ങിയിരിക്കുന്നത് പതിനായിരത്തില്‍ താഴെ ബെഡുകളാണ്. എന്നാല്‍ തിരിച്ചെത്താന്‍ മാത്രമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കണ്ണൂര്‍ ജില്ലക്കാരായ പ്രവാസികളുടെ എണ്ണം മാത്രം 42,754 ആണ്. കാസര്‍കോട് ജില്ലക്കാരായ 624 പേരും വയനാട് ജില്ലക്കാരായ 5,334 പേരും നാട്ടിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ പകുതി പേരെങ്കിലും കണ്ണൂര്‍ വിമാനത്താവളം വഴി വരാനാണ് സാധ്യത. കേന്ദ്ര നിര്‍ദേശ പ്രകാരം ഇവരെയും കണ്ണൂരില്‍ 28 ദിവസം ക്വാറന്റീനില്‍ താമസിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചയക്കണം.

പ്രവാസികളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെയും ക്വാറന്റിന്‍ സൗകര്യം ഇല്ലാത്തവരെയും സര്‍ക്കാര്‍ ഐസോലേഷനിലേക്ക് മാറ്റേണ്ടിവരും. ഇതനുസരിച്ച് ഏറ്റവും ചുരുങ്ങിയത് ഇരുപത്തിയഞ്ചായിരം പേര്‍ക്കെങ്കിലും ഐസോലഷന്‍ സൗകര്യമേര്‍പ്പെടുത്തേണ്ടി വരും. കണ്ണൂരില്‍ ഇതിന്റെ പകുതി പോലും ഇതുവരെ സൗകര്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗ ലക്ഷണം ഉള്ള മുഴുവന്‍ പേരെയും ആദ്യഘട്ടത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയരാക്കുക ശ്രമകരമാണ്. ഇതിനായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത പരിശോധനാ കിറ്റ് ഗുണമേന്മ ഇല്ലാത്തതിനെ തുടര്‍ന്ന് തിരിച്ചു നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പരിശോധനാ കിറ്റിന് ക്ഷാമവുമുണ്ട്.

ആദ്യഘട്ടത്തില്‍ കാല്‍ ലക്ഷത്തോളം പ്രവാസികള്‍ എത്തുമ്പോള്‍ ഇത്രയും പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കുകയെന്നതും ജില്ലയ്ക്ക് വെല്ലുവിളിയാണ്. നോര്‍ക്ക വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത എല്ലാവരും നാട്ടിലേക്ക് തിരിച്ചെത്തില്ലെന്നാണ് ഇപ്പോള്‍ അധികൃതരുടെ പ്രതീക്ഷ. എന്നാല്‍ ക്വാറന്റിന്‍ സൗകര്യമേര്‍പ്പെടുത്താന്‍ മട്ടന്നൂരും പരിസരങ്ങളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ മറ്റു മതസ്ഥാപനങ്ങള്‍ എന്നിവ വിട്ടുനല്‍കാമെന്ന് നിരവധി സംഘടനകളും വ്യക്തികളും വാഗ്ധാനം ചെയ്തിരുന്നു. വേണ്ടിവന്നാല്‍ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുമെന്നാണ് ജില്ലാ ഭരണകൂടം നല്‍കുന്ന സൂചന.

Keywords: Kannur, News, Kerala, Flight, Airport, Expatriate, Return, Quarantine, Dubai, Expat, Expatriate return quarantine in Kannur


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?