ഉംപുന്‍ ചുഴലിക്കാറ്റ്: ബംഗാളില്‍ 12 മരണം, ഒരു ലക്ഷം കോടിയുടെ നാശനഷ്ടം, കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണമെന്നും മമത ബാനര്‍ജി


കൊല്‍ക്കത്ത: (www.kvartha.com 21.05.2020) പശ്ചിമ ബംഗാളില്‍ കനത്ത നാശനഷ്ടം വിതച്ച് ഉംപുന്‍ ചുഴലിക്കാറ്റ്. ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോട് കൂടിയാണ് ഉംപുന്‍ കരയിലേക്ക് പ്രവേശിച്ചത്. ബംഗാളില്‍ മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. നോര്‍ത്ത്, സൗത്ത് പര്‍ഗാനസില്‍ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു.

ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 12 പേര് മരിച്ചതായി മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണു പ്രാഥമിക നിഗമനം. ഉന്‍പുന്‍ ചുഴലിക്കാറ്റ് കൊവിഡിനെക്കാള്‍ കനത്ത പ്രഹരമാണ് ബംഗാളിന് നല്‍കിയതെന്നും കേന്ദ്രത്തിന്റെ അടിയന്തിര സഹായം വേണമെന്നും മമത ആവശ്യപ്പെട്ടു. രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുന്‍ നിര്‍ത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത വ്യക്തമാക്കി.

Kolkata, News, National, Cyclone, Death, Mamata Banerjee, Emergency fund, Center, Umpun cyclone, Umpun cyclone: mamatha banajree demands emergency fund release from center

ഉന്‍പുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് 5,500 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. കൊല്‍ക്കത്തയില്‍ പലയിടത്തും മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയില്‍ ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഒഡീഷയിലെ പുരി, ജാജ്പൂര്‍, ഗഞ്ചം അടക്കമുള്ളിടങ്ങളില്‍ കനത്ത മഴ പെയ്യുന്നുണ്ട്.

Keywords: Kolkata, News, National, Cyclone, Death, Mamata Banerjee, Emergency fund, Center, Umpun cyclone, Umpun cyclone: mamatha banajree demands emergency fund release from center


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?