'സഹനശക്തിയും സ്‌നേഹവും നിറഞ്ഞ മനോഹരമായ സാഹസിക പ്രവൃത്തി'; പരിക്കേറ്റ അച്ഛനെയും പിന്നിലിരുത്തി 1,200 കിമീ സൈക്കിലോടിച്ച 15കാരി പെണ്‍കുട്ടിയ്ക്ക് ഇവാന്‍ക ട്രംപിന്റെ അഭിനന്ദനം
ന്യൂഡെല്‍ഹി: (https://ift.tt/36qYdf3) ഗുരുഗ്രാമില്‍ നിന്ന് ബിഹാര്‍ വരെ 1,200 കിലോമീറ്ററോളം അച്ഛനെ പിന്നിലിരുത്തി സൈക്കിളോടിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് ഇവാന്‍ക ട്രംപ്. സഹനശക്തിയും സ്‌നേഹവും നിറഞ്ഞ മനോഹരമായ സാഹസിക പ്രവൃത്തി...! ട്വിറ്ററിലൂടെ പതിനഞ്ചുകാരി പെണ്‍കുട്ടി ജ്യോതി കുമാരിയെ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മകള്‍ പ്രശംസിച്ചു.
പതിനഞ്ച് വയസുള്ള ജ്യോതി കുമാരി സ്വന്തം ഗ്രാമത്തിലെത്താന്‍ പരിക്കേറ്റ അച്ഛനേയും സൈക്കിളിലിരുത്തി ഏഴ് ദിവസമെടുത്താണ് 1,200 കിലോമീറ്ററിലധികം ദൂരം യാത്ര ചെയ്തത്. സഹനശക്തിയുടേയും സ്‌നേഹത്തിന്റെയും മനോഹരമായ ഈ സാഹസകൃത്യം ഇന്ത്യന്‍ജനതയുടെ മനോധര്‍മത്തേയും സൈക്കിളിങ് ഫെഡറേഷനേയുമാണ് കീഴടക്കിയതെന്ന് ഇവാന്‍ക ട്വീറ്റ് ചെയ്തു.
അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഗുരുഗ്രാമില്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന മോഹന്‍ പസ്വാനെ നോക്കാന്‍ ബിഹാറില്‍ നിന്ന് ജ്യോതി കുമാരി അമ്മയ്‌ക്കൊപ്പം അച്ഛന്റെ അരികിലെത്തിയതായിരുന്നു. എന്നാല്‍ അംഗനവാടി ജീവനക്കാരിയായ അമ്മ പിന്നീട് വീട്ടിലേക്ക് മടങ്ങിയെങ്കിലും ജ്യോതി അച്ഛനെ ശുശ്രൂഷിക്കാന്‍ അവിടെ തന്നെ തുടര്‍ന്നു. എന്നാല്‍ വരുമാനം നിലച്ചതോടെ താമസിച്ചിരുന്ന വീട്ടിന്റെ ഉടമസ്ഥന്‍ ഇറക്കി വിടുമെന്ന സാഹചര്യം വന്നതോടെ ഏതെങ്കിലും വിധത്തില്‍ വീട്ടിലേക്ക് മടങ്ങാന്‍ പെണ്‍കുട്ടി പ്രേരിതയായി.
അതോടെ കയ്യിലുണ്ടായിരുന്ന 500 രൂപ കൊടുത്ത് അവള്‍ അയല്‍വാസിയുടെ പക്കല്‍ നിന്ന് സൈക്കിള്‍ വാങ്ങി അതിന്റെ പിന്നില്‍ അച്ഛനെയുമിരുത്തി യാത്രയാരംഭിച്ചു. ഇടയ്ക്ക് ഒരു ട്രക്കില്‍ യാത്ര ചെയ്‌തെങ്കിലും കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഇറങ്ങേണ്ടി വന്നു. രാത്രിയില്‍ പെട്രോള്‍ പമ്പുകളില്‍ തങ്ങിയാണ് ഇരുവരും യാത്ര തുടര്‍ന്നത്. പമ്പുകളിലുള്ളവര്‍ ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യം നല്‍കിയെന്ന് ജ്യോതി അറിയിച്ചു. അച്ഛന്‍ പിന്നിലിരുന്ന് മകള്‍ സൈക്കിളോടിക്കുന്നത് കണ്ട് ചിലര്‍ പരിഹസിച്ചതായും ജ്യോതി പറഞ്ഞു. ഗ്രാമത്തിലെത്തിയ പസ്വാന്‍ ക്വാറന്റീന്‍ കേന്ദ്രത്തിലാണുള്ളത്. ജ്യോതി വീട്ടിലും.
സൈക്കിളിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജ്യോതിയെ അടുത്തമാസം കായികക്ഷമതാ പരിശോധനയ്ക്ക് ക്ഷണിച്ചിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ പതിനഞ്ചുകാരിയ്ക്ക് സൈക്കിളിങ് ട്രെയിനറായി ഫെഡറേഷന്‍ ജോലി നല്‍കും. സാമ്പത്തിക ബുദ്ധിമുട്ട് കാരണം എട്ടാം ക്ലാസില്‍ വെച്ച് വിദ്യാഭ്യാസം നിര്‍ത്തേണ്ടി വന്നു ജ്യോതിക്ക്

Keywords: News, National, India, New Delhi, Travel, Girl, Twitter, Education, Father, Accident, Ivanka Trump Praises Jyothi Kumari Who Cycled 1200 km Carrying Wounded Father15 yr old Jyoti Kumari, carried her wounded father to their home village on the back of her bicycle covering +1,200 km over 7 days.— Ivanka Trump (@IvankaTrump) May 22, 2020
This beautiful feat of endurance & love has captured the imagination of the Indian people and the cycling federation!🇮🇳 https://t.co/uOgXkHzBPz
Powered by Info News For You

Comments
Post a Comment