വിദേശത്തുനിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ദുരിത ജീവിതം; അമിത വില കൊടുത്ത് ടിക്കറ്റ് എടുത്തതിന് പുറമെ ക്വാറന്റൈനും പണം നല്‍കണം; ഒരുദിവസം നല്‍കേണ്ടത് 1200 രൂപ; 14ദിവസം കഴിയുമ്പോഴേക്കും കുത്തുപാള എടുക്കേണ്ടി വരുമോ? മോദി സര്‍ക്കാരിനെതിരെ ഉയരുന്നത് രൂക്ഷമായ വിമര്‍ശനങ്ങള്‍

ലഖ്നൗ: (www.kvartha.com 11.05.2020) വിദേശത്തുനിന്നും നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ദുരിത ജീവിതം. അമിത വില കൊടുത്ത് ടിക്കറ്റ് എടുത്തതിന് പുറമെ ക്വാറന്റൈനും പണം നല്‍കണം. ഒരുദിവസം 1200 രൂപയാണ് നല്‍കേണ്ടത്. 14ദിവസം കഴിയുമ്പോഴേക്കും പ്രവാസികള്‍ കുത്തുപാള എടുക്കേണ്ടി വരും. ഇതേതുടര്‍ന്ന് മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

കഴിഞ്ഞദിവസം ഷാര്‍ജയില്‍ നിന്നും ലക്‌നൗവിലെത്തിയ പ്രവാസികള്‍ക്കാണ് ഈ ദുരിതം അനുഭവിക്കേണ്ടി വന്നത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് 184 പ്രവാസികളുമായി എയര്‍ ഇന്ത്യ വിമാനം ഷാര്‍ജയില്‍ നിന്നും ലഖ്നൗവിലെത്തിയത്. പരിശോധനക്ക് ശേഷം പ്രവാസികളെ ക്വാറന്റൈനിലയച്ചു. പ്രവാസികളെ സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരടക്കം വിമാനത്താവളത്തില്‍ എത്തിയിരുന്നു. അതേസമയം പ്രവാസികളെ പണം വാങ്ങിയുള്ള ക്വാറന്റൈനിലാണ് അയച്ചതെന്ന് ലഖ്നൗ ഡിഎം അഭിഷേക് പ്രകാശ് ആണ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്.

Air India Flight Carrying 182 Stranded Indians From Sharjah Lands In Lucknow, News, Flight, Passengers, BJP, Narendra Modi, Criticism, National

രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ലഖ്നൗ ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണം പ്രകടിപ്പിക്കാത്തവരെ 14 ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പാര്‍പ്പിക്കും. എന്നാല്‍, ഇവരില്‍ നിന്ന് ക്വാറന്റൈന്‍ ചെലവുകള്‍ക്കുള്ള പണം ഈടാക്കുമെന്നും പെയ്ഡ് ക്വാറന്റൈനില്‍ ഒരാള്‍ക്ക് ഒരു ദിവസം 1200 രൂപയാണ് ഈടാക്കുന്നതെന്നും ടിക്കറ്റിന് പുറമെ, ക്വാറന്റൈനും പ്രവാസികള്‍ 16,400 രൂപ ചെലവാക്കേണ്ടി വരുമെന്നും അഭിഷേക് പ്രകാശ് വ്യക്തമാക്കി.

വിദേശത്ത് നിന്ന് പണം നല്‍കിയാണ് പ്രവാസികള്‍ രാജ്യത്തെത്തുന്നത്. അതിന് പുറമെയാണ് ക്വാറന്റൈന് പണം നല്‍കേണ്ടി വരുന്നത്. തിരിച്ചെത്തുന്നവരില്‍ പലരും ജോലി നഷ്ടപ്പെട്ടവരാണ്. വിദേശത്ത് നിന്ന് എത്തുന്നവരെ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

അതുപോലെ തന്നെ ഡെല്‍ഹിയിലും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പെയ്ഡ് ക്വാറന്റൈന്‍ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ സര്‍ക്കാര്‍ ചെലവിലാണ് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം. സര്‍ക്കാര്‍ സംവിധാനം മതിയാകാത്തവര്‍ക്ക് പെയ്ഡ് സംവിധാനവും ഉപയോഗിക്കാമെന്ന വ്യവസ്ഥയുണ്ട്.

Keywords: Air India Flight Carrying 182 Stranded Indians From Sharjah Lands In Lucknow, News, Flight, Passengers, BJP, Narendra Modi, Criticism, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?