12 മണിക്കൂറിലേറെ ഒറ്റയിരുപ്പില്‍ പബ്ജി; 16കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ: (www.kvartha.com 21.05.2020) 12 മണിക്കൂറിലേറെ ഒറ്റയിരുപ്പില്‍ പബ്ജി കളിച്ച 16കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തമിഴ്‌നാട് ഈറോഡിലാണ് സംഭവം. ഈറോഡ് കരുങ്കല്‍പാളയത്തെ സതീഷ് കുമാറെന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സ്വകാര്യ പോളിടെക്‌നിക്കില്‍ ടെക്‌സ്‌റ്റൈയില്‍ ഡിസൈന്‍ വിദ്യാര്‍ഥിയായിരുന്നു.

ലോക്ഡൗണിനെ തുടര്‍ന്ന് പുറത്തുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 12 മണിക്കൂറിലേറെ ഒറ്റയിരുപ്പില്‍ ഗെയിം കളിച്ചതാണ് മരണത്തിനു കാരണമായത്. ബാറ്റില്‍ റോയല്‍ വിഭാഗത്തില്‍പെടുന്ന പബ്ജി ഗെയിം ലഹരിമരുന്നു പോലെ കുട്ടികളെ കീഴ്‌പ്പെടുത്തുന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു.

PUBG Game Taken 16-year-old Teen Life in Erode, Tamil Nadu, Chennai, News, Local-News, Student, Dead, Obituary, Hospital, National

കളിക്കാര്‍ പരസ്പരം പോരാടുകയും ഒടുവില്‍ അതിജീവിക്കുന്നവര്‍ വിജയികളാവുകയും ചെയ്യുന്ന ഗെയിമിന്റെ അവസാനത്തെ ഇരയാണ് ഈറോഡിലെ ഈ പതിനാറുകാരന്‍. ലോക്ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ കഴിയാതായതോടെയാണ് കുട്ടി പബ്ജി കളിക്കാന്‍ തുടങ്ങുന്നത്. സതീഷിന് തോല്‍വികള്‍ താങ്ങാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.

ഇതിന്റെ പേരില്‍ വിഷാദത്തിലാകുന്നത് പതിവായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും സതീഷ് ഗെയിമില്‍ തോറ്റു. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ തന്നെ സതീഷ് മുറിയില്‍ കയറി കളി തുടങ്ങി. ഭക്ഷണം കഴിക്കാന്‍ പോലും പുറത്തിറങ്ങിയില്ല.

വൈകിട്ട് ആറുമണിയായപ്പോള്‍ ഇരുന്നിടത്തുനിന്ന് സതീഷ് താഴേക്കുമറിഞ്ഞു വീണു. ഉടന്‍ തന്നെ മാതാപിതാക്കളെത്തി ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. അസ്വഭാവിക മരണത്തിനു കരിങ്കല്‍പാളയം പൊലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.

Keywords: PUBG Game Taken 16-year-old Teen Life in Erode, Tamil Nadu, Chennai, News, Local-News, Student, Dead, Obituary, Hospital, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?