കോഴിക്കോട്ട് വര്‍ക്ക്‌ഷോപ്പില്‍ തീപിടുത്തം, 11 ബെൻസ് കാറുകൾ കത്തിനശിച്ചു, പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: (www.kvartha.com 16.05.2020) കുന്ദമംഗലത്തെ വര്‍ക്ക്‌ഷോപ്പിലുണ്ടായ തീപിടുത്തത്തില്‍ പത്തിലേറെ ബെൻസ് കാറുകൾ കത്തിനശിച്ചു. അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ബെന്‍സ് അടക്കമുള്ള കാറുകളാണ് കത്തിയമർന്നത്. വെള്ളിമാട് സ്വദേശി ജോഫിയുടെ ഉടമസ്ഥതയിലുള്ള മുറിയനാലിലെ വര്‍ക്ക്‌ഷോപ്പിലായിരുന്നു ശനിയാഴ്ച പുലർച്ചെ തീപ്പിടുത്തം ഉണ്ടായത്. സംഭവം ശ്രദ്ധയില്‍പെട്ടതോടെ നാട്ടുകാര്‍ ഫയര്‍ഫോഴ്സിനെ അറിയിക്കുകയായിരുന്നു.


Fire in Kozhikode

വെള്ളിമാടുക്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നുള്ള 10 യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മണിക്കൂറുകള്‍ ശ്രമിച്ചാണ് തീ അണച്ചത്. ഇവിടെ 13 കാറുകളാണ് ഉണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് സംശയിക്കുന്നത്.  സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Summary: 11 Benz cars were set on fire


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?