സ്വകാര്യ വ്യക്തിയുടെ കിണര്‍ വറ്റിക്കുന്നതിനിടെ നിരോധിച്ച 1000 രൂപയുടെ അഴുകിയ നോട്ടുകെട്ടുകളടങ്ങിയ ലോക്കര്‍ കണ്ടെത്തി


തൃശ്ശൂര്‍: (https://ift.tt/2TCzFuv) സ്വകാര്യ വ്യക്തിയുടെ കിണര്‍ വറ്റിക്കുന്നതിനിടെ നിരോധിച്ച 1000 രൂപയടങ്ങിയ ലോക്കര്‍ കണ്ടെത്തി. കുന്നംകുളം പെലക്കാട്ടുപയ്യൂരിലായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ലോക്കര്‍ പുറത്തെടുത്തു.

News, Kerala, Thrissur, Local-News, Well, Police, The locker was found in well

പൂട്ടിയ നിലയില്‍ കണ്ട ലോക്കര്‍ പൊളിച്ച് നോക്കിയപ്പോള്‍ നിരോധിച്ച 1000 രൂപയുടെ നോട്ട് കെട്ടുകള്‍ അഴുകിയ നിലയില്‍ കണ്ടെത്തി. മോഷ്ടാക്കള്‍ അടിച്ചുമാറ്റി കൊണ്ടുപോകുമ്പോള്‍ കിണറ്റില്‍ ഉപേക്ഷിച്ചതാകാമെന്നാണ് കരുതുന്നത്.

കുന്നംകുളം സിഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ എ എസ് ഐ പ്രേംജിത്ത്, സി പി ഒമാരായ സുമേഷ്, മെല്‍വിന്‍, ഹരികൃഷ്ണന്‍, അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Keywords: News, Kerala, Thrissur, Local-News, Well, Police, The locker was found in well


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?