Skip to main content

റീപോ നിരക്ക് 0.04 ശതമാനം കുറച്ചു; വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി ആര്‍ ബി ഐ

ന്യൂഡല്‍ഹി: (www.kvartha.com 22.05.2020) രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവുവരുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ റീപോ നിരക്ക് നാലു ശതമാനമായി. റിവേഴ്‌സ് റീപോ നിരക്ക് 3.35 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

വായ്പ മോറട്ടോറിയം ഓഗസ്റ്റ് 31 വരെ നീട്ടി. ആഗോള സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുകയാണെന്നും പ്രതിബന്ധങ്ങളെ നേരിടാന്‍ ഇന്ത്യയ്ക്ക് ശേഷിയുണ്ടെന്നും ശക്തി കാന്ത ദാസ് പറഞ്ഞു. ആ ശേഷിയില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പണലഭ്യത ഉറപ്പുവരുത്താനും നടപടി ഉണ്ടാകും.

RBI cuts repo rate by 40 bps to 4%, maintains accommodative stance, New Delhi, News, Banking, Bank, RBI, Press meet, Declaration, Economic Crisis, National

നിരക്ക് കുറയ്ക്കുന്നത് വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകള്‍ക്കായി ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ കാര്യമായ കുറവുന്നു. ജൂണില്‍ നടക്കേണ്ട പണവായ്പ നയയോഗം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നേരത്തെയാക്കുകയായിരുന്നു.

പ്രഖ്യാപനങ്ങള്‍

*മോറട്ടോറിയം മൂന്നുമാസത്തേയ്ക്കുകൂടി നീട്ടി

*റിവേഴ് സ് റിപ്പോ നിരക്ക് 3.75ശതമാനത്തില്‍നിന്ന് 3.35ശതമാനമാക്കിയും കുറച്ചു

*പണലഭ്യത ഉറപ്പുവരുത്താനും നടപടി

*പണപ്പെരുപ്പ നിരക്കില്‍ കാര്യമായ വ്യതിയാനമില്ല

*കയറ്റുമതി 30വര്‍ഷത്തെ താഴ്ന്ന നിലവാരത്തില്‍

*2020-21ലെ വളര്‍ച്ച നെഗറ്റീവിലെത്തും

*എട്ടുലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജ് ആര്‍ബിഐ പ്രഖ്യാപിച്ചു

*ആഗോള സമ്പദ്ഘടന മാന്ദ്യത്തിലൂടെയാണ് കടുന്നുപോകുന്നത്.

Keywords: RBI cuts repo rate by 40 bps to 4%, maintains accommodative stance, New Delhi, News, Banking, Bank, RBI, Press meet, Declaration, Economic Crisis, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?