കാസര്‍കോട്ടെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു

കാസര്‍കോട്:  (https://ift.tt/3eaiEAt) കാസര്‍കോട്ടെ കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് പോലുള്ള സ്ഥലങ്ങളില്‍ ആണ് പ്രത്യേക നിയന്ത്രണം. അഞ്ചു വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് ബൈക്ക് പെട്രോളിംഗ് നടത്തും. ഈ പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കും. ജില്ലയിലെ ക്ലസ്റ്റര്‍ ലോക്കിംഗിനു പുറമേ ആണിത്.

കാസര്‍കോട്ടെ അഞ്ചു പഞ്ചായത്തുകളിലും രണ്ടു മുനിസിപ്പാലികളിലും സമൂഹ സര്‍വ്വേയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ചെമ്മനാട്, മധൂര്‍, പള്ളിക്കര, ഉദുമ, മൊഗ്രാല്‍പുത്തൂര്‍ എന്നീ പഞ്ചായത്തുകളും കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭയിലും ആണ് പരിശോധന നടത്തുക.

തളങ്കരയില്‍ ഐജി വിജയ് സാക്കറെയാണ് ട്രിപ്പ് ലോക്ക് ഡൗണിന് തുടക്കം കുറിച്ചത്. ഉത്തര മേഖല ഐജി അശോക് യാദവ് എസ് പിമാരായ പി എസ് സാബു, ഡി ശില്‍പ എന്നിവര്‍ നേതൃത്വം നല്‍കി. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പൂര്‍ണമായും തടയും.



Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19,Covid control tightening in Kasaragod
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?