ലോക് ഡൗണ്‍ ലംഘനം: കാസര്‍കോട് ജില്ലയില്‍ കേസുകള്‍ കൂടുന്നു


കാസര്‍കോട് (www.evisionnews.co): ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് ജില്ലയില്‍ കേസുകള്‍ കൂടുന്നു. ഇന്നലെ മാത്രം 116 കേസുകളാണ് വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 50പേരെ അറസ്റ്റ് ചെയ്തു. ആറ് വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. വ്യാഴാഴ്ച മാത്രം 73കേസുകളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്.

കാസര്‍കോട്, വിദ്യാനഗര്‍, ഹോസ്ദുര്‍ഗ്, ചന്തേര എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍. യഥാക്രമം 24, 13, 26, 26 എണ്ണമാണ് ഇവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം മൂന്നും മേല്‍പറമ്പില്‍ ഒമ്പതും വെള്ളരിക്കുണ്ട് നാലും ചിറ്റാരിക്കാലില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബേക്കല്‍, ബേഡകം എന്നിവിടങ്ങളില്‍ ആറുവീതവും കുമ്പളയിലും ആദൂരിലും രണ്ടുവീതവും അമ്പലത്തറ, നീലേശ്വരം, ചീമേനി എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 1064 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1484പേരെ അറസ്റ്റ് ചെയ്തു. 514 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. അതേസമയം അവശ്യകാര്യങ്ങള്‍ക്കായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ പൊലീസ് അനാവശ്യമായി കേസെടുക്കുന്നതായും വാഹനങ്ങള്‍ പിടിച്ചുവെക്കുന്നതായും പരാതി വ്യാപകമാണ്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?