പ്രവാസി സഹായത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷയിലെ കുരുക്കുകള്‍ ഒഴിവാക്കണം: മുസ്ലിം യൂത്ത് ലീഗ്

അജാനൂര്‍: (https://ift.tt/2RWZlkB) പ്രവാസികള്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷയില്‍ പുതുതായി ഉള്‍പ്പെടുത്തിയ വിമാന ടിക്കറ്റ് സബ്മിറ്റ് ചെയ്യണമെന്നുള്ളത് പലരുടെയും കൈവശം ഇല്ലാത്തതിനാലും ബാങ്ക് അക്കൗണ്ടുകളോ ഇ-മെയില്‍ അഡ്രസ്സുകളോ ഇല്ലാത്ത പല പ്രവാസികളും സര്‍ക്കാരിന്റെ സഹായത്തിനുള്ള അപേക്ഷ സമര്‍പ്പിക്കാനാവാത്ത അവസ്ഥ വിശേഷം ഒഴിവാക്കാന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്ന്  അജാനൂര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സലീം ബാരിക്കാട്, സെക്രട്ടറി മുസ്തഫ സെന്റര്‍ ചിത്താരി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

പ്രവാസി സേവനങ്ങള്‍ക്കുള്ള സൈറ്റ് എല്ലാ സമയത്തും ഉപയോഗിക്കാന്‍ പറ്റാത്തതും അപേക്ഷ സമര്‍പിക്കുന്നതിന് തടസ്സമാകുന്നതും വളരെ സമയം ഓണ്‍ലൈന്‍ സെന്ററുകളില്‍ കാത്തു നില്‍കേണ്ടിവരുന്നതും ഒഴിവാക്കുന്നതിന് വേണ്ടുന്ന സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Kasaragod, Ajanur, Kerala, News, Muslim Youth League, Application, Muslim Youth league demands to fix online application problems


Keywords: Kasaragod, Ajanur, Kerala, News, Muslim Youth League, Application, Muslim Youth league demands to fix online application problems


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?