നാടിന് മാതൃകയായി യുവാക്കളുടെ സന്നദ്ധ പ്രവര്‍ത്തനം
ഉദുമ: (https://ift.tt/2UJw6DZ) കോവിഡ് ബാധയെ തുടര്‍ന്ന് ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരിക്കുന്ന കുടുംബങ്ങള്‍ക്ക് മാതൃകയാവുകയാണ് എരോല്‍ ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. നിങ്ങള്‍ എവിടെയാണോ അവിടെ നില്‍ക്കണമെന്ന പ്രധാന മന്ത്രിയുടെ ആഹ്വാനം നിറവേറ്റുകയാണ് എരോല്‍ ഗ്രാമത്തിലെ ഈ ചെറുപ്പക്കാര്‍. വിശ്വകര്‍മ സമുദായം എരോല്‍ ഗ്രാമമ്മറ്റിയുടെ നേതൃത്വത്തില്‍ വൈ. കൃഷ്ണദാസ്, എന്‍ ശശിധരന്‍ നാഗത്തിങ്കാല്‍, വിഭീഷ് ചന്ദ്രപുരം, മധുവടക്കേക്കര, പത്മനാഭന്‍ തെക്കേക്കര, ശശിധരന്‍ വടക്കേക്കര എന്നിവരാണ് മരുന്ന് ഉള്‍പ്പെടെ എല്ലാ വീട്ട് സാധനങ്ങളും ഭക്ഷ്യവസ്തുക്കളും വളര്‍ത്ത് മൃഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള തീറ്റയും എത്തിച്ച് നല്‍കുന്നത്.
ജാതിയോ മതമോനോക്കാതെ ഗ്രാമത്തിലെ എല്ലാവരുടെയും സാധനങ്ങളുടെ വിവരങ്ങള്‍ വാട്‌സ് ആപ് വഴി ശേഖരിക്കുന്നു. കിട്ടുന്ന ബില്ലുകള്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് അയച്ചു കൊടുക്കുന്നു. കിറ്റുകളായി ഗ്രാമത്തില്‍ എത്തുന്ന സാധനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നു. ഇത്രയും ദിവസത്തിനിടയില്‍ 200 അധികം ബില്ലുകളിലെ സാധനങ്ങള്‍ എത്തിച്ചു കഴിഞ്ഞു.
ബില്ലുകള്‍ പ്രകാരമുള്ള തുകയല്ലാതെ അധിക വില ഈടാക്കാതെയാണ് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമത്തില്‍ തന്നെ സാമ്പത്തികമായി അവശത അനുഭവിക്കുന്ന 10 കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടത്തിയിരുന്നു. മരുന്നിന് പ്രത്യേക ദിവസങ്ങള്‍ വെക്കാതെ ആവശ്യപ്പെട്ടാല്‍ അന്ന് തന്നെ എത്തിച്ചു നല്‍കുന്നു. ഉദുമ പഞ്ചായത്തില്‍ ഡബിള്‍ ലോക് ഡൗണ്‍ കാരണം ജാഗ്രത കൂടിയതിനാല്‍ സാധനങ്ങള്‍ എത്തിക്കുന്നതില്‍ പ്രയാസം അനുഭവപ്പെടുന്നുണ്ട്.
Keywords: Udma, kasaragod, news, Kerala, Youth, Family, Erol, Food, Youths' service for poor

Powered by Info News For You

Comments
Post a Comment