ഇന്ത്യയില്‍ മാധ്യമങ്ങള്‍ മുസ്ലീങ്ങളെ മോശം രീതിയില്‍ ചിത്രീകരിക്കുന്നു; അവര്‍ക്കെതിരെ വിവേചനവും അതിക്രമങ്ങളും ഉയരുന്നു; രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മോദിയോട് ഇസ്ലാമിക രാജ്യങ്ങള്‍
ജിദ്ദ: (www.kvartha.com 20.04.2020) ഇന്ത്യയില്‍ മാധ്യമങ്ങള്‍ മുസ്ലീങ്ങളെ മോശം രീതിയില്‍ ചിത്രീകരിക്കുന്നുവെന്നും അവര്‍ക്കെതിരെ ഉയരുന്നത് വിവേചനവും അതിക്രമങ്ങളും മാത്രമെന്നും ഈ സാഹചര്യത്തില്‍ രാജ്യത്തെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഇസ്ലാമിക രാജ്യങ്ങള്‍ രംഗത്ത്.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ത്താനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപറേഷന്‍ (ഒ.ഐ.സി) ആണ് രംഗത്തെത്തിയത്. ഒ ഐ സിയുടെ മനുഷ്യാവകാശ വിഭാഗമായ ഐ പി എച്ച് ആര്‍ സിയാണ് മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനത്തില്‍ പ്രതിഷേധം അറിയിച്ചത്.
ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനോട് അടിയന്തര ഇടപെടല്‍ നടത്താനും ഐ പി എച്ച് ആര്‍ സി ആവശ്യപ്പെട്ടു. അതിനിടെ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും രംഗത്തെത്തി.

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയിലുണ്ടായ ഉയര്‍ന്ന പട്ടിണിയില്‍ നിന്നും പ്രതിസന്ധിയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ മോദി സര്‍ക്കാര്‍ മുസ്ലീങ്ങളെ ലക്ഷ്യമിടുകയാണ്. നാസികള്‍ ജര്‍മനിയില്‍ ജൂതരോട് ചെയ്യുന്നതിനു സമാനമാണിത്. മോദിസര്‍ക്കാരിന്റെ വംശീയ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കൂടുതല്‍ തെളിവാണിതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.The deliberate & violent targeting of Muslims in India by Modi Govt to divert the backlash over its COVID19 policy, which has left thousands stranded & hungry, is akin to what Nazis did to Jews in Gerrmany. Yet more proof of the racist Hindutva Supremacist ideology of Modi Govt.— Imran Khan (@ImranKhanPTI) April 19, 2020
1/2 #OIC-IPHRC condemns the unrelenting vicious #Islamophobic campaign in #India maligning Muslims for spread of #COVID-19 as well as their negative profiling in media subjecting them to discrimination & violence with impunity.— OIC-IPHRC (@OIC_IPHRC) April 19, 2020
Keywords: OIC urges Modi govt to take urgent steps to stop 'growing tide of Islamophobia in India', Religion, Media, Muslims, Health, Health & Fitness, Allegation, Prime Minister, Narendra Modi, Criticism, Gulf, World.
Powered by Info News For You

Comments
Post a Comment