കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചു; ആരോഗ്യ മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: (www.kasargodvartha.com 11.04.2020) കൊവിഡ് ബാധിച്ച മാഹി സ്വദേശിയുടെ ജീവന്‍ രക്ഷിക്കാന്‍ പരമാവധി ശ്രമം നടത്തിയിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. രോഗബാധ കണ്ടെത്തുമ്പോള്‍ തന്നെ ശാരീരികമായി തീര്‍ത്തും അവശനായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള രോഗിയല്ലെങ്കിലും മാഹിയിലും പരിസര പ്രദേശങ്ങിലുമായി കേരളത്തില്‍ വ്യാപകമായി സമ്പര്‍ക്കം ഉണ്ട്.
കേരളത്തിലാണ് ചികിത്സയില്‍ കഴിഞ്ഞതെങ്കിലും മാഹി സ്വദേശിയാതിനാല്‍ അദ്ദേഹത്തിന്റെ മരണം എങ്ങനെ രേഖപ്പെടുത്തണം എന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനം ഇനിയും എടുക്കേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. സമ്പര്‍ക്ക പട്ടിക മുഴുവനായും കണ്ടെത്തിയിട്ടുണ്ടെന്നും കുടുംബാംഗങ്ങളുടെ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയത് ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു. സമ്പര്‍ക്കത്തിലുണ്ടായിരുന്ന 83 പേരുടേയും കോണ്ടാക്ട് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വൈറസ് ബാധയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹ്റൂഫ്(71) ആണ് മരിച്ചത്. രാവിലെ 7.30 മണിയോടെയായിരുന്നു അന്ത്യം. കുറച്ചുദിവസമായി ഇയാള്‍ ഗുരുതരാവസ്ഥയിലായിരുന്നു. അതേസമയം ഇയാള്‍ക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എന്ന കാര്യം വ്യക്തമല്ല. സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം അദ്ദേഹത്തിന്റെ മരണ വാര്‍ത്ത മാഹി മേഖലയിലെ ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
Powered by Info News For You

Comments
Post a Comment