പാടത്തിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കല്‍; ആരോഗ്യവകുപ്പ് അധികൃതരെ കണ്ട് യുവാക്കള്‍ ഓടിരക്ഷപ്പെട്ടു
എടപ്പാള്‍: (https://ift.tt/355gcY7) പാടത്തിരുന്ന് ബക്കറ്റ് ചിക്കനുണ്ടാക്കുകയായിരുന്ന യുവാക്കള്‍ ആരോഗ്യവകുപ്പ് അധികൃതരെ കണ്ട് ഓടിരക്ഷപ്പെട്ടു. തട്ടാന്‍പടിയില്‍ വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ലോക്ഡൗണ്‍ ലംഘിച്ച് യുവാക്കള്‍ കൂട്ടംകൂടിയാണ് ബക്കറ്റ് ചിക്കന്‍ വിഭവമുണ്ടാക്കാന്‍ ശ്രമിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ അബ്ദുല്‍ ജലീല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റാഷിദ്, സുജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധനാ സംഘത്തെ കണ്ടതോടെ യുവാക്കള്‍ സ്ഥലംവിടുകയായിരുന്നു.
അയിലക്കാട്ട് സംഘം ചേര്‍ന്ന് ചീട്ടുകളിച്ചിരുന്നവരും അധികൃതരെ കണ്ടതോടെ ഓടിപ്പോയി. എടപ്പാള്‍ അങ്ങാടിയില്‍ അനധികൃതമായി തുറന്നു പ്രവര്‍ത്തിച്ച വെറ്റിലക്കടയും നിര്‍ദേശങ്ങള്‍ പാലിക്കാതെ തുറന്നു പ്രവര്‍ത്തിച്ച പലചരക്കു കടയും പൊലീസിന്റെ സഹായത്തോടെ അടപ്പിച്ചു.
Keywords: Kerala, Malappuram, News, Chicken, Youth, Escaped, Health-Department, Attempt to make Bucket chicken; Youths escaped after seeing health department officers

Powered by Info News For You

Comments
Post a Comment