പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിച്ചില്ല; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി, പിതാവ് പൊലീസില്‍ കീഴടങ്ങി

കൊല്‍ക്കത്ത: (www.kvartha.com 19.04.2020) വീട്ടില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ മകന്‍ മാസ്‌ക് ധരിക്കാത്തതിനെ തുടര്‍ന്ന് തര്‍ക്കം. ഒടുവില്‍ ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് പൊലീസില്‍ കീഴടങ്ങി. ബന്‍ഷിധര്‍ മല്ലിക് (78) ആണ് മകന്‍ സിര്‍ഷെന്ദു മല്ലിക്കിനെ(45) കൊലപ്പെടുത്തിയത്. ശനിയാഴ്ച വൈകീട്ട് 5.30 മണിയോടെ വടക്കന്‍ കൊല്‍ക്കത്തയിലാണ് സംഭവം.

ഇടക്കിടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്ന മകനോട് ബന്‍ഷിധര്‍ മല്ലിക് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ അത് അനുസരിക്കാന്‍ മകന്‍ സിര്‍ഷെന്ദു മല്ലിക് തയ്യാറല്ലായിരുന്നു. ഈ വിഷയത്തില്‍ ശനിയാഴ്ചയും ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് കോപാകുലനായ പിതാവ് മകനെ തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബന്‍ഷിധര്‍ മല്ലികും മകനും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നില്ലെന്നും ഇരുവര്‍ക്കിടയില്‍ സ്ഥിരമായി തര്‍ക്കമുണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു.

മകനെ കൊലപ്പെടുത്തിയ ശേഷം ശനിയാഴ്ച രാത്രി എഴ് മണിയോടെ ബന്‍ഷിധര്‍ മല്ലിക് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. പശ്ചിമ ബംഗാളില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി മാര്‍ച്ച് 12ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Kolkata, News, National, Crime, Killed, Father, Son, Police, Police Station, Surrender, Case, Arrest, Arrested, Man kills son after he refuses to wear face mask

Keywords: Kolkata, News, National, Crime, Killed, Father, Son, Police, Police Station, Surrender, Case, Arrest, Arrested, Man kills son after he refuses to wear face mask


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?