ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി വിതരണത്തില്‍ ക്രമക്കേട്; റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി

തൃശ്ശൂര്‍: (https://ift.tt/2xIqb8Z) ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരി വിതരണത്തില്‍ ക്രമക്കേട് കാണിച്ചതിനെ തുടര്‍ന്ന് റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി. വടക്കേത്തറ കാക്കരക്കുന്ന് എ ആര്‍ ഡി 289-ാം നമ്പര്‍ റേഷന്‍കടയില്‍ അരി വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണവിധേയമായി ലൈസന്‍സ് റദ്ദാക്കിയത്. റദ്ദാക്കിയതായി തലപ്പിള്ളി താലൂക്ക് സപ്ലൈ ഓഫീസര്‍ ജോഫി ജോസഫ് അറിയിച്ചു.

News, Kerala, Thrissur, Government, Cancelled, Lockdown, License of Ration Shop Canceled

ലോക്ഡൗണില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അരിയില്‍ കുറവുണ്ടെന്ന പരാതി പ്രകാരം റേഷനിങ് ഇന്‍സ്പെക്ടര്‍ കെ കെ സാബു വ്യാഴാഴ്ച പരിശോധന നടത്തിയിരുന്നു. പരാതിക്കാരില്‍നിന്ന് നേരിട്ട് മൊഴിയുമെടുത്തു. സ്റ്റോക്ക് കണക്കെടുത്തപ്പോള്‍ 184 കിലോ അരിയും 19 കിലോ ആട്ടയും കൂടുതലായി കണ്ടെത്തി. 228 കിലോ ഗോതമ്പിന്റെ കുറവുമുണ്ടായിരുന്നു. മാത്രമല്ല ബില്‍ നല്‍കാറില്ലെന്നും കണ്ടെത്തി. റിപ്പോര്‍ട്ട് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. തുടര്‍നടപടികള്‍ ജില്ലാ സപ്ലൈ ഓഫീസര്‍ കൈക്കൊള്ളും.

Keywords: News, Kerala, Thrissur, Government, Cancelled, Lockdown, License of Ration Shop Canceled


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?