സൗദിയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു
റിയാദ്: (www.kvartha.com 10.04.2020) സൗദിയില്‍ മൂന്ന് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പര്‍മാര്‍ക്കറ്റ് അടച്ചു. ചില്ലറ വില്‍പന ശൃംഖലയായ പാണ്ട റീട്ടെയില്‍ കമ്പനിയുടെ മക്ക കഅ്കിയ ഡിസ്ട്രിക്ട് ശാഖയാണ് അടച്ചത്. ജോലിയ്ക്കായി സ്ഥാപനത്തില്‍ പ്രവേശിക്കുന്നതിനിടെ ചൊവ്വാഴ്ച ശരീര താപനില പരിശോധിച്ചപ്പോഴാണ് മൂന്ന് ജീവനക്കാര്‍ക്ക് പനിയുള്ളതായി കണ്ടെത്തുകയും ഇവരെ മുന്‍കരുതല്‍ നടപടിയായി നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
പരിശോധനയില്‍ മൂന്ന് പേര്‍ക്കും കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്നാണ് സൂപ്പര്‍മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം അടച്ചത്. സ്ഥാപനത്തിലെ മുഴുവന്‍ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം സ്ഥാപനം അണുവിമുക്തമാക്കിയ ശേഷം മറ്റ് ശാഖകളിലെ ജീവനക്കാരെ ഉപയോഗിച്ച് അടുത്ത ദിവസം മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
Keywords: Riyadh, News, Gulf, World, COVID19, Market, Closed, Employee, Supermarket, Covid 19; Saudi supermarket closed

Powered by Info News For You

Comments
Post a Comment