സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
കോഴിക്കോട്: (www.kasargodvartha.com 24.04.2020) സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. മഞ്ചേരി പയ്യനാട് സ്വദേശികളുടെ കുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു കുഞ്ഞ്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്. ജന്മനാ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ അവശനിലയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു.
ഏപ്രില്‍ 17ന് പയ്യനാടുള്ള വീട്ടില്‍വച്ച് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഞ്ഞിനെ ഉച്ചയ്ക്ക് 12 മണിക്ക് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയമാക്കി. ന്യുമോണിയ ബാധിച്ചെന്ന് കണ്ടെത്തിയതോടെ അതേദിവസം തന്നെ മഞ്ചേരിയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. നാല് ദിവസങ്ങള്‍ക്ക് ശേഷം അപസ്മാരത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം കുഞ്ഞിന് എവിടെ നിന്നാണ് വൈറസ് ബാധയുണ്ടായതെന്ന് വ്യക്തമല്ല. കുട്ടിയുടെ മാതാപിതാക്കള്‍ക്കൊ അടുത്ത ബന്ധുക്കള്‍ക്കൊ കൊവിഡ് ബാധയില്ല. എന്നാല്‍ കുട്ടിയുടെ അകന്ന ഒരു ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി.

Keywords: Kozhikode, news, Kerala, COVID-19, health, Death, Treatment, hospital, Medical College, Top-Headlines, covid 19; Four month old infant tested positive, Dies
Powered by Info News For You

Comments
Post a Comment