സര്‍ക്കാര്‍ പ്രഖ്യാപനം പോലെ ഭക്ഷണം നല്‍കുന്നില്ലെന്ന് തൊടുപുഴയിലെ അതിഥി തൊഴിലാളികള്‍; ഫണ്ടില്ലെന്ന് നഗരസഭ
ഇടുക്കി: (https://ift.tt/2Jz4OcM) സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടും തങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതിയുമായി തൊടുപുഴയിലെ അതിഥി തൊഴിലാളികള്‍. മുഖ്യമന്ത്രി പറഞ്ഞത് പോലെ മുതലാളിയോ നഗരസഭയോ ഭക്ഷണം നല്‍കുന്നില്ലെന്നാണ് പരാതി. എന്നാല്‍ ഇതിന് നഗരസഭയുടെ വിശദീകരണം ഭക്ഷണം നല്‍കാന്‍ ഫണ്ടില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ്.
ലോക്ഡൗണില്‍ പണിയില്ലാതായ അതിഥി തൊഴിലാളികള്‍ക്ക് വീട്ടുടമയും കോണ്‍ട്രാക്ടറും ചേര്‍ന്ന് ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനം പോലെയല്ല. ഭക്ഷണം ആവശ്യപ്പെട്ട് വിളിക്കുമ്പോള്‍ വീട്ടുടമയില്‍ നിന്ന് ഭീഷണി ഉണ്ടായെന്നാണ് പരാതി. ചിലര്‍ ഫോണെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും തൊടുപുഴയില്‍ നിരാലംബര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ നടത്താന്‍ തന്നെ പണമില്ലെന്ന് നഗരസഭ അറിയിച്ചു. ഇതുവരെ ഭക്ഷണ വിതരണം കഴിഞ്ഞുപോയത് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയായിരുന്നു. ഇതു മൂലം മേഖലയിലെ ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികളെ കൂടി ഏറ്റെടുക്കാന്‍ നിവൃത്തിയില്ലെന്ന് നഗരസഭ.
പ്രശ്‌നം അറിഞ്ഞെത്തിയ പൊലീസ് വീട്ടുമയെ വിളിച്ച് ഭക്ഷണത്തിനുള്ള താത്കാലിക ഏര്‍പ്പാട് ചെയ്തു.
Keywords: News, Kerala, Idukki, Labours, Food, Municipality, Police, Government, CM, Migrant Laborers Complaint Unavailability of Foodലോക്ഡൗണില്‍ പണിയില്ലാതായ അതിഥി തൊഴിലാളികള്‍ക്ക് വീട്ടുടമയും കോണ്‍ട്രാക്ടറും ചേര്‍ന്ന് ഭക്ഷണം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപനം പോലെയല്ല. ഭക്ഷണം ആവശ്യപ്പെട്ട് വിളിക്കുമ്പോള്‍ വീട്ടുടമയില്‍ നിന്ന് ഭീഷണി ഉണ്ടായെന്നാണ് പരാതി. ചിലര്‍ ഫോണെടുക്കുന്നില്ലെന്നും ആരോപണമുണ്ട്.
സര്‍ക്കാര്‍ ഇതുവരെ ഫണ്ട് അനുവദിച്ചിട്ടില്ലെന്നും തൊടുപുഴയില്‍ നിരാലംബര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ നടത്താന്‍ തന്നെ പണമില്ലെന്ന് നഗരസഭ അറിയിച്ചു. ഇതുവരെ ഭക്ഷണ വിതരണം കഴിഞ്ഞുപോയത് സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെയായിരുന്നു. ഇതു മൂലം മേഖലയിലെ ആയിരത്തോളം വരുന്ന അതിഥി തൊഴിലാളികളെ കൂടി ഏറ്റെടുക്കാന്‍ നിവൃത്തിയില്ലെന്ന് നഗരസഭ.
പ്രശ്‌നം അറിഞ്ഞെത്തിയ പൊലീസ് വീട്ടുമയെ വിളിച്ച് ഭക്ഷണത്തിനുള്ള താത്കാലിക ഏര്‍പ്പാട് ചെയ്തു.
Powered by Info News For You

Comments
Post a Comment