കാസര്‍കോട് ജനറല്‍ ആശുപത്രി ഇനി സാധാരണ നിലയിലേക്ക്


കാസര്‍കോട് (www.evisionnews.co): സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ശുശ്രൂഷിച്ച കാസര്‍കോട് ജനറല്‍ ആശുപത്രി കോവിഡ് മുക്തമാകുന്നു. ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചതില്‍ 70ശതമാനം പേരെയും ചികിത്സിച്ചാണ് കാസര്‍കോട് ജനറല്‍ ആശുപത്രി സംസ്ഥാനത്ത് തന്നെ ഒരിടം നേടിയത്. ഏറ്റവും ആദ്യം കൂടുതല്‍ പേരെ ചികിത്സിച്ച് ഭേദമാക്കിയെന്ന ഖ്യാതിയും ഈ ആശുപത്രി കരസ്ഥമാക്കി. 

പശ്ചാത്തല സംവിധാനം ഏറ്റവും കുറവുള്ള ആശുപത്രി എന്ന പരിമിതിക്കകത്ത് നിന്നു കൊണ്ടാണ് ഈ ആശുപത്രി അപൂര്‍വ നേട്ടം കൊയ്ത്തത്. ഒരു ജീവന്‍ പോലും കൈവിട്ടുപോവരുതെന്ന ഉറച്ച വിശ്വാസത്തോടെ ഡോക്ടര്‍മാരും രാപകലില്ലാതെ സേവന സജ്ജമായതോടെ എല്ലാം എളുപ്പമാവുകയായിരുന്നു. 

ഇനി ഒരു രോഗി മാത്രമാണ് ഇവിടെ ചികിത്സയില്‍ കഴിയുന്നത്. ഇതോടെ ജനറല്‍ ആശുപത്രി സാധാരണ ആശുപത്രിയായി തുടരും. ഇതിന് മുന്നോടിയായി ആശുപത്രി അണുമുക്തമാക്കുന്ന ജോലിയിലാണ് ഇവിടെത്തെ ജീവനക്കാര്‍. അതിന് ശേഷം നാലു ദിവസം അടച്ചിട്ട ശേഷം സാധാരണ പോലെ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. 

ഡോ. ഗീത ഗുരുദാസ്, ഡോ. നാരായണ നായിക്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എകെ ഹരിദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിസി ബാലചന്ദ്രന്‍, റോബിന്‍സണ്‍, നഴ്‌സിംഗ് സൂപ്രണ്ട്, ഹെഡ് നേഴ്‌സ് ജസീല തുടങ്ങി എല്ലാ വിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം അണുനാശിനി ഉപയോഗിച്ച് ശുചീകരണം നടത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?