പ്രമുഖ നടന്‍ ശശി കലിംഗ അന്തരിച്ചു

കൊച്ചി: (www.kvartha.com 07.0402020) പ്രമുഖ സിനിമ താരം ശശി കലിംഗ (59) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. യഥാര്‍ത്ഥ നാമം വി ചന്ദ്രകുമാര്‍ എന്നാണ്. കരള്‍ രോഗബാധിതനായി ഏറെനാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് കുന്നമംഗലം സ്വദേശിയാണ്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു.

അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയത് 1998ലാണ്. മലയാള നാടകങ്ങളിലൂടെ ശ്രദ്ധനേടി ചലച്ചിത്രലോകത്തേക്ക് ചുവടുവച്ചു. 'തകരച്ചെണ്ട' എന്ന സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമി എന്ന കഥാപാത്രമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കേരളാ കഫെ, വെള്ളിമൂങ്ങ, പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ആമേന്‍ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

Kochi, News, Kerala, Death, Actor, Cinema, Treatment, Sasi Kalinga, Drama, Hospital, Actor Sasi Kalinga Passes Away

ചലച്ചിത്രതാരം കലിംഗ ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കാല്‍നൂറ്റാണ്ടോളം നാടകരംഗത്ത് ശോഭിച്ചുനിന്ന അദ്ദേഹം പില്‍ക്കാലത്ത് മലയാള സിനിമയിലും സ്വന്തമായ ഇടം നേടിയിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.
Keywords: Kochi, News, Kerala, Death, Actor, Cinema, Treatment, Sasi Kalinga, Drama, Hospital, Actor Sasi Kalinga Passes Away


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?