ജീവനക്കാര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് തടവുകാര്‍ ജയിലിന് തീയിട്ടു; ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളോടുകൂടിയ ജയിലിന്റെ മൂന്നിലൊരു ഭാഗം അഗ്‌നിക്കിരയായി


മോസ്‌കോ: (https://ift.tt/2Vm7wb8) ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് നടത്തിയ കലഹത്തെ തുടര്‍ന്ന് തടവുകാര്‍ ചേര്‍ന്ന് ജയിലിന് തീയിട്ടു. റഷ്യയിലെ സൈബീരിയയ്ക്കടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. അന്‍കാര്‍സ്‌കിലെ ഏറ്റവും വലിയ സുരക്ഷാ സജ്ജീകരണങ്ങളോടുകൂടിയ ജയിലിന്റെ മൂന്നിലൊരു ഭാഗത്ത് തീ പടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

News, World, Mosco, Prison, Prisoners, Accused, Massive Fire, Death, Hospital, Russia, Riot, Fire Break Out at Siberian Prison

ജയിലില്‍ പൊലീസിനെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്. ജയിലില്‍ പ്രവര്‍ത്തിച്ച തടി ഫാക്ടറി ഉള്‍പ്പെടെ മൂന്ന് കെട്ടിടങ്ങള്‍ കത്തി നശിച്ചു. 1,200 തടവുകാരുള്ള ജയില്‍ മോസ്‌കോയില്‍ നിന്നും 4,000 കിലോമീറ്റര്‍ അകലെയാണ്.
സംഭവത്തില്‍ കലാപത്തിലും തീപിടിത്തത്തിലും മരണം ഉണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും എത്ര പേര്‍ക്ക് ആപത്ത് സംഭവിച്ചു എന്നതില്‍ വ്യക്തതയില്ല. തടവുകാരുടെ ആക്രമണത്തിനിരയായ ചില ജീവനക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

News, World, Mosco, Prison, Prisoners, Accused, Massive Fire, Death, Hospital, Russia, Riot, Fire Break Out at Siberian Prison

അതേസമയം ഒരു തടവുകാരനെ ജീവനക്കാരന്‍ മര്‍ദ്ദിച്ചതാണ് കലാപത്തിന് കാരണമായതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ജീവനക്കാര്‍ മര്‍ദ്ദിച്ച് അവശനാക്കിയ തടവുകാരന്റെ വീഡിയോ ഇവര്‍ പുറത്തുവിട്ടു.

Keywords: News, World, Mosco, Prison, Prisoners, Accused, Massive Fire, Death, Hospital, Russia, Riot, Fire Break Out at Siberian Prison


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?