കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന പ്രതി തടവു ചാടി
കണ്ണൂര്‍ (www.evisionnews.co): കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുകാരന്‍ ജയില്‍ ചാടി. മോഷണ കേസ് പ്രതിയായ ഉത്തര്‍പ്രദേശ് സ്വദേശി അജയ് ബാബുവാണ് തടവുചാടിയത്. കൊറോണ നിരീക്ഷണ വാര്‍ഡില്‍ നിന്നുമാണ് ഇയാള്‍ രക്ഷപ്പെട്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും മാര്‍ച്ച് 25നാണ് ഇയാളെ ജയിലിലേക്ക് കൊണ്ടുവന്നത്. കാസര്‍കോടു നിന്നും വന്നയാളായതിനാല്‍ ജയിലിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇയാള്‍ രാത്രി ജയില്‍ ജനല്‍ വെന്റിലേഷന്‍ തകര്‍ത്ത് രക്ഷപ്പെട്ടതെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment