ബേക്കല്‍ പോലീസ് ഉത്തരേന്ത്യന്‍ പോലീസ് കളിക്കുന്നു: എസ് ഡി പി ഐ
ബേക്കല്‍: (https://ift.tt/3aDLQNd) വ്യാപാരികള്‍ക്കു നേരെയുണ്ടായ അക്രമത്തിലൂടെ ബേക്കല്‍ പോലീസ് ഉത്തരേന്ത്യന്‍ പോലീസ് കളിക്കുകയാണെന്ന് വ്യക്തമായതായി എസ് ഡി പി ഐ ആരോപിച്ചു. 11 മണി മുതല്‍ അഞ്ചു മണി വരെ വ്യാപാരികള്‍ക്ക് കച്ചവടം നടത്താം എന്ന സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിച്ച അബ്ബാസ് എന്ന വ്യക്തിയുടെ ബേക്കലിലെ കടക്കു നേരെയാണ് പോലീസിന്റെ ആക്രമണമുണ്ടായത്. കടയിലുള്ള സാധനങ്ങള്‍ റോഡിലേക്ക് വലിച്ചെറിയുകയും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ വന്ന ആളുകളെ തല്ലിയോടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു.
നിലവില്‍ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലം പോലും അല്ല ബേക്കല്‍ ഉള്‍പ്പെടുന്ന പള്ളിക്കര പഞ്ചായത്ത്. എന്നിട്ടും പോലീസിന്റെ ക്രൂരത ഉത്തരേന്ത്യന്‍ പോലീസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് എസ് ഡി പി ഐ കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഭാരവാഹികളായ മൂസ ഉദുമ, ഫൈസല്‍ കോളിയടുക്കം എന്നിവര്‍ അറിയിച്ചു.
Keywords: Kasaragod, Kerala, news, SDPI, Bekal, Police, SDPI against Bekal police
< !- START disable copy paste -->
നിലവില്‍ ഹോട്ട്‌സ്‌പോട്ടില്‍ പെട്ട സ്ഥലം പോലും അല്ല ബേക്കല്‍ ഉള്‍പ്പെടുന്ന പള്ളിക്കര പഞ്ചായത്ത്. എന്നിട്ടും പോലീസിന്റെ ക്രൂരത ഉത്തരേന്ത്യന്‍ പോലീസിനെ അനുസ്മരിപ്പിക്കുന്നതായിരുന്നുവെന്ന് എസ് ഡി പി ഐ കുറ്റപ്പെടുത്തി. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ ഉദുമ മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഭാരവാഹികളായ മൂസ ഉദുമ, ഫൈസല്‍ കോളിയടുക്കം എന്നിവര്‍ അറിയിച്ചു.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment