ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കെ എന്‍ എം

കണ്ണൂര്‍: (www.kvartha.com 12.04.2020) ലോക് ഡൗണില്‍ ഉള്‍പ്പെട്ട് ഗള്‍ഫില്‍ കുടുങ്ങിയ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര കേരള സര്‍ക്കാറുകള്‍ അടിയന്തിര ഇടപെടലുകള്‍ നടത്തണമെന്ന് കെ എന്‍ എം മര്‍ക്കസുദ്ദഅവ ജില്ലാ ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഗള്‍ഫ് നാടുകളില്‍ പ്രത്യേകിച്ച് ലേബര്‍ ക്യാമ്പിലുള്ള കൊവിഡ് രോഗബാധിതരായ മലയാളികള്‍ക്ക് ഇന്ത്യന്‍ എമ്പസിയുടെ വേണ്ടത്ര കരുതലും പരിഗണനയും കിട്ടാത്തതും പ്രത്യേക ക്വാറന്റീന്‍ സംവിധാനമില്ലാത്തതും ദുരിതമായിട്ടുണ്ടെന്നും പരിഹാരത്തിന് സര്‍ക്കാര്‍ ശ്രമമുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീനില്‍ നില്‍ക്കുന്നതിനു മത-സാംസ്‌ക്കാരിക സംഘടനകളുടെ അനുമതിയോടെ അവരുടെ സ്ഥാപനങ്ങളെ ഉപയോഗപ്പെടുത്താനാകുമെന്നും സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.

KNM has called for solutions to the problems faced by the migrants trapped in the Gulf countries, Kannur, News, Malayalees, Trending, Kerala.

ഗള്‍ഫില്‍ പ്രയാസപ്പെടുന്ന ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലുള്ള പ്രവാസികളെ അതാത് രാജ്യക്കാര്‍ നാട്ടിലെത്തിക്കാന്‍ പ്രഥമ പരിഗണന നല്‍കുമ്പോള്‍ ലേബര്‍ ക്യാമ്പിലുള്ള തൊഴിലാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികള്‍ ഇന്ത്യന്‍ എമ്പസിയുടെ അവഗണനയില്‍ ബുദ്ധിമുട്ടുകയാണെന്നും സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.

കാന്‍സര്‍ രോഗികളും ശസ്ത്രക്രിയ കഴിഞ്ഞവരും പ്രമേഹരോഗികളുമായവര്‍ക്ക് സമയബന്ധിതമായി കഴിക്കേണ്ട മരുന്നുകള്‍ നാട്ടില്‍ നിന്ന് എത്തിച്ചു കൊടുക്കാനാകാത്തതും അവരുടെ പ്രയാസങ്ങള്‍ വര്‍ധിപ്പിച്ചിരിക്കയാണെന്നും രോഗികകളായ പ്രവാസികള്‍ക്ക് എമ്പസിയില്‍ നിന്ന് ആശ്വാസകരമായ സമീപനമുണ്ടാകാനും ജീവന്‍ രക്ഷാമരുന്നുകളെത്തിക്കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കൊവിഡ് 19 മായി ബന്ധപ്പെട്ട് കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സുമാരുടെ താമസ സൗകര്യത്തിലും ഭക്ഷണ കാര്യത്തിലുമുണ്ടായ അസൗകര്യങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരമുണ്ടാകാന്‍ കേരള മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ജില്ലാ ട്രഷറര്‍ ടി മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫസര്‍ ശംസുദ്ദീന്‍ പാലക്കോട്, സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, പ്രൊഫസര്‍ അബ്ദുള്‍ ജലീല്‍ ഒതായി, റമീസ് പാറാല്‍, എം ജി എം ജില്ലാ സെക്രട്ടറി സി ടി ആഇഷ, എം ജി എം സ്റ്റുഡന്റ്‌സ് വിംഗ് ജില്ലാ സെക്രട്ടറി മുഹ്‌സിന അബ്ദുസ്സലാം ഇരിക്കൂര്‍, എം എസ് എം ജില്ലാ പ്രസിഡന്റ് ജസീല്‍ പൂതപ്പാറ, സെക്രട്ടറി റബീഹ് മാട്ടൂല്‍, ആര്‍ അബ്ദുല്‍ ഖാദര്‍ സുല്ലമി, ടി കെ സി അഹമ്മദ് കല്ലിക്കണ്ടി, പി സാദിഖ്, എന്‍ കെ ഉമ്മര്‍, പി ടി പി മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.

Keywords: KNM has called for solutions to the problems faced by the migrants trapped in the Gulf countries, Kannur, News, Malayalees, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?