ജാതകത്തിലെ പൊരുത്തക്കേട് കാരണം വീട്ടുകാരുടെ സമ്മതത്തിനായി അവര്‍ കാത്തിരുന്നത് ഇരുപത് വര്‍ഷത്തോളം; ഒടുവില്‍ കൊറോണക്കാലത്ത് ആഡംഭരങ്ങള്‍ ഒന്നുമില്ലാതെ പ്രണയസാഫല്യം

ആലപ്പുഴ: (https://ift.tt/2V7eDUN) ജാതകത്തിലെ പൊരുത്തക്കേട് കാരണം വീട്ടുകാരുടെ സമ്മതത്തിനായി ഗിരിഗോപിനാഥും താരയും പരസ്പരം ഇഷ്ടം പറഞ്ഞ് കാത്തിരുന്നത് ഇരുപത് വര്‍ഷത്തോളം. ഇതിനിടെ ഗിരിക്ക് കെ എസ് ആര്‍ ടി സിയില്‍ ഡ്രൈവറായി ജോലി കിട്ടിയപ്പോള്‍ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി എസ് സി ടെസ്റ്റ് എഴുതി കന്‍ഡക്ടറായി.

ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരില്‍ ഭദ്രകാളീക്ഷേത്രത്തില്‍വെച്ച് ഗിരി താരയ്ക്ക് താലികെട്ടി. കൊറോണയായതിനാല്‍ ആഡംബരമില്ലാതെ കല്യാണം നടത്താനുള്ള വഴി തെളിഞ്ഞു ഇവര്‍ക്കുമുന്നില്‍. ഈ അവസരം വിനിയോഗിച്ചില്ലെങ്കില്‍ ഇത്രയും വൈകിയതിനെച്ചൊല്ലിയുള്ള നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് കുഴഞ്ഞുപോയേനെയെന്ന് നവദമ്പതിമാര്‍ തമാശപൊട്ടിച്ചു.

വര്‍ഷം 2000. അന്ന് താരയ്ക്ക് 24 വയസ്സ്. ഗിരിക്ക് 26. മുതുകുളത്ത് അമ്മാവന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്. ജാതകച്ചേര്‍ച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛന്‍ ഗോപിനാഥന്റെ വിശ്വാസം. അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന കരുതി വിവാഹം നീട്ടിവയ്ക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥന്‍ ഏഴുമാസം മുന്‍പ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്.

News, Kerala, Alappuzha, PSC, KSRTC, Driving, Marriage, Love, Wedding in Corona Time

ഇതിനിടെ ഗിരിയുടെ ഏക സഹോദരിയുടെ വിവാഹം നേരത്തെ നടന്നു. താരയുടെ ഇളയ സഹോദരി 14 വര്‍ഷം മുന്‍പ് വിവാഹിതയായിരുന്നു.

ഹരിപ്പാട് ഡിപ്പോയിലെ ഡ്രൈവറാണ് കരുവാറ്റ വേലഞ്ചിറ തോപ്പില്‍ ഗിരി ഗോപിനാഥ്. 2007 ലാണ് കെ എസ് ആര്‍ ടി സിയില്‍ ജോലി കിട്ടുന്നത്. മൂന്നുവര്‍ഷത്തിനുശേഷം താര കണ്ടക്ടറായെത്തി. ഹരിപ്പാട്- കോട്ടയം ഫാസ്റ്റ് പാസഞ്ചര്‍, ഹരിപ്പാട് -ചവറ-ചേര്‍ത്തല ലോ ഫ്ളോര്‍ ബസുകളില്‍ ഇരുവരും ഏറെനാള്‍ ഒന്നിച്ചു ജോലിചെയ്തു. ആറുമാസമായി കരുനാഗപ്പള്ളി ഓര്‍ഡിനറിയിലാണ്. 10 വര്‍ഷത്തിനിടെ കഷ്ടിച്ച് ഒന്നരവര്‍ഷം മാത്രമാണ് ഇരുവരും വെവ്വേറെ ബസുകളില്‍ ജോലിചെയ്തത്.

Keywords: News, Kerala, Alappuzha, PSC, KSRTC, Driving, Marriage, Love, Wedding in Corona Time


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?