പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥ; തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറ്


കൊല്‍ക്കത്ത: (https://ift.tt/3d8Z3Q7) കൊവിഡിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്തുടരവെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ സാമൂഹിക അകലം പാലിക്കാത്തവരെ നിരീക്ഷിക്കാനെത്തിയ രണ്ട് പൊലീസുകാരെ ആള്‍ക്കൂട്ടം ആക്രമിച്ചു. ലോക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് ആക്രമണം. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും അവരെ ഓടിക്കുകയും ചെയ്തു.

News, National, Kolkata, West Bengal, Police, Attack, Lockdown, Police attacked by mob in Bengal while enforcing lockdown

ആള്‍ക്കൂട്ടം ആക്രമിച്ചതോടെ അഭയംതേടി ഇവര്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ ഒളിച്ചതോടെ ആളുകള്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് നേരെയും കല്ലെറിഞ്ഞു. രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. ലോക് ഡൗണില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ് പശ്ചിമബംഗാള്‍. ഇതിനിടെയാണ് ആക്രമണം നടന്നത്. പശ്ചിമബംഗാളില്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് ഹൗറ.

Keywords: News, National, Kolkata, West Bengal, Police, Attack, Lockdown, Police attacked by mob in Bengal while enforcing lockdown


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?