ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട്; ക്വാറന്റൈനില്‍ കഴിയുന്നവരോട് വീഡിയോ കോളില്‍ സുഖവിവരം അന്വേഷിക്കാന്‍ കേരള പോലീസ്


തൃശ്ശൂര്‍: (https://ift.tt/2Jz4OcM) ക്വാറന്റൈനില്‍ കഴിയുന്നവരോട് വീഡിയോകോളില്‍ സുഖവിവരം അന്വേഷിച്ച് കേരള പോലീസ്. കൊറോണ നിരീക്ഷണവുമായി ബന്ധപ്പെട്ട് വീട്ടില്‍ കഴിയുന്ന ഒരാളെയാണ് തൃശ്ശൂര്‍ റേഞ്ച് ഡി ഐ ജി എസ് സുരേന്ദ്രന്‍ വീഡിയോകോള്‍ വഴി ബന്ധപ്പെട്ടത്. വിളിപ്പാടകലെ കേരള പോലീസ് സഹായത്തിനുണ്ടെന്ന കാര്യം അദ്ദേഹം ഹോം ക്വാറന്റൈനില്‍ ഉള്ളവരെ ഓര്‍മിപ്പിച്ചു. ഹോം ക്വാറന്റൈനില്‍ കഴിയുന്നവരുടെ വാട്‌സ് ആപ്പ് നമ്പറുകളിലേക്ക് വിളിച്ചാണ് സുഖാന്വേഷണം നടത്തിയത്.

News, Kerala, Thrissur, Police, Probe, Video, Whatsapp, Social Network, Observation, Kerala Police to Probe Quarantine Condition

തൃശ്ശൂര്‍ റേഞ്ചിന് കീഴില്‍ നാല്പത്തേഴായിരത്തിലധികംപേര്‍ ഹോം ക്വാറന്റൈനില്‍ കഴിയുന്നതായാണ് കണക്കുകള്‍. വരുംദിവസങ്ങളില്‍ ഇവരോട് വിവിധ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വീഡിയോ ചാറ്റ് നടത്തും. ഇത്തരത്തില്‍ നേരിട്ട് വീഡിയോകോളില്‍ സംസാരിക്കുന്നത് ക്വാറന്റൈനിലുള്ളവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരുമെന്ന വിലയിരുത്തലാണ് കേരള പോലീസിനുള്ളത്.

 Keywords: News, Kerala, Thrissur, Police, Probe, Video, Whatsapp, Social Network, Observation, Kerala Police to Probe Quarantine Condition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?