ഉള്ളി വ്യാപാരിക്ക് കൊറോണ പോസിറ്റീവ്; ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസിക് അടച്ചു
മുംബൈ: (https://ift.tt/34dTBYD) ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മാര്‍ക്കറ്റായ നാസികിലെ ഉള്ളി വ്യാപാരിക്ക് കൊറോണ പോസിറ്റീവായതോടെ മാര്‍ക്കറ്റ് അടച്ചുപൂട്ടി. ലാസല്‍ഗാവ് മാര്‍ക്കറ്റിലെ കച്ചവടക്കാരനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ദിവസേന ഈ മാര്‍ക്കറ്റില്‍ ശരാശരി 35000 ക്വിന്റല്‍ ഉള്ളി വ്യാപാരമാണ് നടക്കുന്നത്.
വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നാണ് നാസിക്ക്. മാര്‍ക്കറ്റ് അടച്ചിടുന്നതോടെ കേരളത്തില്‍ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്.
അടച്ചിടുന്ന മാര്‍ക്കറ്റുകള്‍ എന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Keywords: News, National, India, Mumbai, Maharashtra, Vegetable, Price, Corona, Market, Seller Tested Corona Positive Asia's Biggest Onion Market Closed വ്യാപാരിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ നാസിക്കിലെ മറ്റ് മാര്‍ക്കറ്റുകളും അടച്ചിടാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം തടയുന്നതിന് വേണ്ടിയാണ് നടപടി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് ഉള്ളി എത്തിക്കുന്ന പ്രധാനമാര്‍ക്കറ്റുകളിലൊന്നാണ് നാസിക്ക്. മാര്‍ക്കറ്റ് അടച്ചിടുന്നതോടെ കേരളത്തില്‍ ഉള്ളി ക്ഷാമത്തിനും വിലക്കയറ്റത്തിനും സാധ്യതയുണ്ട്.
അടച്ചിടുന്ന മാര്‍ക്കറ്റുകള്‍ എന്ന് തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.
Powered by Info News For You

Comments
Post a Comment