നെല്ലിക്കട്ടയില്‍ കളിക്കുന്നതിനിടെ തീ പൊള്ളലേറ്റ ഏഴുവയസുകാരി മരിച്ചു


കാസര്‍കോട് (www.evisionnews.co): ചെര്‍ക്കള നെല്ലിക്കട്ടയില്‍ തീ പൊള്ളലേറ്റ് ഗുരുതര നിലയില്‍ ചികിത്സയിലായിരുന്ന സഹോദരങ്ങളില്‍ ഏഴുവയസുകാരി മരണത്തിന് കീഴടങ്ങി. ചെര്‍ക്കള നെല്ലിക്കട്ടയിലെ താജുദ്ദീന്‍ നിസാമിയുടെയും തൈ്വബയുടെയും മകള്‍ ഫാത്തിമയാണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. 

ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മഴക്കുഴിയില്‍ ഉണക്ക പുല്ല് കത്തിച്ച് സഹോദരങ്ങള്‍ക്കൊപ്പം കളിക്കുന്നതിനിടെ പൊള്ളലേല്‍ക്കുകയായിരുന്നു. ഇവരുടെ തന്നെ മക്കളായ മുഹമ്മദ് അസര്‍ (13), അബ്ദുല്ല (ഒമ്പത്) എന്നിവരും പരിക്കേറ്റ് ആസ്പത്രയി ചികിത്സയിലാണ്. 




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?