പന്തുകളിയെ ചൊല്ലി വാക്കുതര്‍ക്കം; യുവാവിന് വെട്ടേറ്റു
മലപ്പുറം: (www.kvartha.com 17.04.2020) പന്തുകളിയെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിന് വെട്ടേറ്റു. ഉണ്യാല്‍ സ്വദേശി അക്ബര്‍ ബാദുഷക്കാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മലപ്പുറം താനൂരില്‍ വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം.
സംഭവത്തില്‍ ചീനിച്ചിന്റെ പുരക്കല്‍ ഉനൈസിനെതിരെ പൊലീസ് കേസെടുത്തു. ഫുട്ബാള്‍ കളിയുമായി ബന്ധപ്പെട്ട് രണ്ട് പേരും തമ്മില്‍ തര്‍ക്കം നേരത്തെയുണ്ടായിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കമാണ് കത്തിക്കുത്തിലേക്കെത്തിയത്. പ്രതി ഉനൈസ് നിരവധി അക്രമ കേസുകളില്‍ പ്രതിയാണ്.
Keywords: Malappuram, News, Kerala, Football, attack, Crime, Accused, Case, Police, Case, Youth, hospital, Arguments over football in malappuram

Powered by Info News For You

Comments
Post a Comment