ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് വൈദ്യുതി വിളക്കുകള്‍ അണയ്ക്കണം, പകരം പടിവാതിലില്‍ മൊബൈല്‍ തെളിയിക്കണം: പ്രധാനമന്ത്രി

ഡല്‍ഹി (www.evisionnews.co): കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണുമായി ജനം മികച്ച രീതിയില്‍ സഹകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ അഞ്ചിന് രാത്രി ഒമ്പതിന് പ്രകാശം തെളിക്കണമെന്ന് മോദി ആവശ്യപ്പെട്ടു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിറ്റ് രാജ്യത്തെ മുഴുവന്‍ വൈദ്യുത വിളക്കുകളും അണക്കണം. ടോര്‍ച്ചോ മൊബൈല്‍ ഫ്‌ലാഷ് ലൈറ്റോ പ്രകാശിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമൂഹ്യ അകലമാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ഏക മരുന്ന്. ലോക്ക് ഡൗണിലൂടെ മറ്റുള്ളവര്‍ക്ക് അനുകരിക്കാവുന്ന മാതൃക രാജ്യം സൃഷ്ടിച്ചെന്നും മോദി പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി, ഇന്ത്യയിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണ്. ലോക് ഡൗണ്‍ വിജയിച്ചു. ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ സഹകരിച്ചു. ലോക് ഡൗണ്‍ ഇനി നീട്ടിക്കൊണ്ട് പോകില്ലന്ന് പ്രധാനമന്ത്രി പരോക്ഷമായി സൂചന നല്‍കി.

രാജ്യം നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. ഇതിനെ നേരിടാന്‍ സര്‍ക്കാരിന് മുന്നിലില്ല. ഇതിനെ നേരിട്ടെ മതിയാവൂ. രാജ്യം ഒറ്റക്കെട്ടായി നിന്നെ മതിയാവൂ എല്ലാവരും സഹകരിക്കണം. പ്രധാനമന്ത്രി രാജ്യത്തോട് അഭിസംബോധനം ചെയത് സംസാരിക്കുകയായിരുന്നു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?