എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഔദ്യോഗിക വാഹനങ്ങള്‍ മാറിമാറി കയറി; പൊലീസിനെ പറ്റിച്ച് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപികയുടെ യാത്ര ഇങ്ങനെ!
തിരുവനന്തപുരം: (https://ift.tt/2S1kpGE) ലോക് ഡൗണ്‍ ലംഘിച്ച് അതിര്‍ത്തി കടന്ന അധ്യാപികയ്ക്ക് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്തിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഔദ്യോഗിക വാഹനത്തിലാണ് കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് അതിര്‍ത്തികടന്നത്. എക്‌സൈസ് വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓടുകയാണെന്ന ധാരണയില്‍ പോലീസ് ഈ വാഹനങ്ങള്‍ പരിശോധിച്ചില്ല. ഈ വിശ്വാസത്തില്‍ ചെക്പോസ്റ്റുകള്‍ എളുപ്പത്തില്‍ മറികടന്നാണ് അധ്യാപിക കേരളം വിട്ടത്. കടുത്ത നിയമലംഘനങ്ങളുമായി അധ്യാപികയുടെ യാത്രാവഴികള്‍ ഇങ്ങനെ.
മലബാര്‍ മേഖലയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശികളായ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ നിയമലംഘനത്തിന് സഹായകരായത്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സ്വകാര്യവാഹനത്തിലാണ് തിരുവനന്തപുരത്തുനിന്നും ഇവര്‍ പെരിന്തല്‍മണ്ണവരെ എത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സര്‍ക്കാര്‍ വാഹനം തന്നെ ആയിരുന്നെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചന. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം മലബാറില്‍ നിന്നും സ്വദേശമായ തിരുവനന്തപുരത്തേക്ക് മുങ്ങിയ ചില എക്‌സൈസ് ഉദ്യോഗസ്ഥരും ഈ വാഹനത്തില്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.
പെരിന്തല്‍മണ്ണ മുതല്‍ എക്‌സൈസിന്റെ ഔദ്യോഗികവാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെരിന്തല്‍മണ്ണമുതല്‍ രാമനാട്ടുകരവരെ എക്‌സൈസിന്റെ സ്‌ക്വാഡ് വാഹനത്തിലായിരുന്നു യാത്ര. തുടര്‍ന്ന് രാമനാട്ടുകരയില്‍ വച്ച് ഈ വാഹനം ഉപേക്ഷിച്ചു. ഇവിടെ നിന്നും വയനാട് ചുരത്തിലെ തകരപ്പാടിവരെ കുന്ദമംഗലം ഇന്‍സ്‌പെക്ടറുടെ ഔദ്യോഗികവാഹനം ഉപയോഗിച്ചു. ഡ്രൈവര്‍ക്ക് പകരം സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചത്.
തകരപ്പാടിയില്‍നിന്ന് മുത്തങ്ങവരെ കല്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാഹനത്തിലേക്ക് മാറിക്കയറി. അധ്യാപികയുടെ ബന്ധു വാഹനവുമായി കാത്തുനിന്നിരുന്ന മൂലഹള്ളി വരെ എക്‌സൈസ് വാഹനങ്ങള്‍ ഇങ്ങനെ മാറിമാറി ഓടിക്കൊണ്ടിരുന്നു. എക്‌സൈസ് വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓടുകയാണെന്ന ധാരണയില്‍ ഈ വാഹനങ്ങളൊന്നും ഒരിടത്തും പൊലീസ് പരിശോധിച്ചില്ല. അതോടെ ഇവര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ എളുപ്പത്തില്‍ മറികടക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്ച മുന്‍പ് നടന്ന സംഭവം പുറത്തായതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ സംഭവിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കല്‍പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. അതിര്‍ത്തി കടത്തി വിടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. തിരുവനന്തപുരത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപിക ദില്ലിയിലേക്കാണ് യാത്ര ചെയ്യുന്നതെന്നാണ് വിവരം.
Keywords: News, Kerala, Thiruvananthapuram, Teacher, Border, Case, Police, Government, School teacher violated lock down and traveled in excise department vehiclesമലബാര്‍ മേഖലയില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശികളായ ഉദ്യോഗസ്ഥരാണ് അധ്യാപികയുടെ നിയമലംഘനത്തിന് സഹായകരായത്. ഒരു ഉന്നത ഉദ്യോഗസ്ഥന്റെ സ്വകാര്യവാഹനത്തിലാണ് തിരുവനന്തപുരത്തുനിന്നും ഇവര്‍ പെരിന്തല്‍മണ്ണവരെ എത്തിയതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സര്‍ക്കാര്‍ വാഹനം തന്നെ ആയിരുന്നെന്നാണ് ഒടുവില്‍ പുറത്തുവരുന്ന സൂചന. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം മലബാറില്‍ നിന്നും സ്വദേശമായ തിരുവനന്തപുരത്തേക്ക് മുങ്ങിയ ചില എക്‌സൈസ് ഉദ്യോഗസ്ഥരും ഈ വാഹനത്തില്‍ ഉണ്ടായിരുന്നെന്നും വിവരമുണ്ട്.
പെരിന്തല്‍മണ്ണ മുതല്‍ എക്‌സൈസിന്റെ ഔദ്യോഗികവാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. പെരിന്തല്‍മണ്ണമുതല്‍ രാമനാട്ടുകരവരെ എക്‌സൈസിന്റെ സ്‌ക്വാഡ് വാഹനത്തിലായിരുന്നു യാത്ര. തുടര്‍ന്ന് രാമനാട്ടുകരയില്‍ വച്ച് ഈ വാഹനം ഉപേക്ഷിച്ചു. ഇവിടെ നിന്നും വയനാട് ചുരത്തിലെ തകരപ്പാടിവരെ കുന്ദമംഗലം ഇന്‍സ്‌പെക്ടറുടെ ഔദ്യോഗികവാഹനം ഉപയോഗിച്ചു. ഡ്രൈവര്‍ക്ക് പകരം സിവില്‍ എക്‌സൈസ് ഉദ്യോഗസ്ഥനാണ് വാഹനം ഓടിച്ചത്.
തകരപ്പാടിയില്‍നിന്ന് മുത്തങ്ങവരെ കല്പറ്റ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക വാഹനത്തിലേക്ക് മാറിക്കയറി. അധ്യാപികയുടെ ബന്ധു വാഹനവുമായി കാത്തുനിന്നിരുന്ന മൂലഹള്ളി വരെ എക്‌സൈസ് വാഹനങ്ങള്‍ ഇങ്ങനെ മാറിമാറി ഓടിക്കൊണ്ടിരുന്നു. എക്‌സൈസ് വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഓടുകയാണെന്ന ധാരണയില്‍ ഈ വാഹനങ്ങളൊന്നും ഒരിടത്തും പൊലീസ് പരിശോധിച്ചില്ല. അതോടെ ഇവര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ എളുപ്പത്തില്‍ മറികടക്കാനായി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരാഴ്ച മുന്‍പ് നടന്ന സംഭവം പുറത്തായതോടെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ സംഭവിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കല്‍പറ്റ ഡിവൈഎസ്പിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. അധ്യാപികക്കെതിരെ കേസെടുക്കുമെന്ന് വയനാട് ജില്ലാ ഭരണകൂടം അറിയിച്ചു. അതിര്‍ത്തി കടത്തി വിടാന്‍ സഹായിച്ച എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ഉണ്ടായേക്കും. തിരുവനന്തപുരത്തെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അടുത്ത സുഹൃത്തായ അധ്യാപിക ദില്ലിയിലേക്കാണ് യാത്ര ചെയ്യുന്നതെന്നാണ് വിവരം.
Powered by Info News For You

Comments
Post a Comment