മാറ്റിവെച്ച ഒളിമ്പിക്സ് അടുത്ത വര്‍ഷവും നടന്നില്ലെങ്കില്‍ ഉപേക്ഷിക്കേണ്ടി വരും

ടോക്കിയോ: (https://ift.tt/3d8Z3Q7) കൊവിഡ്-19 ഭീഷണിമൂലം കാനഡയും ഓസ്‌ട്രേലിയയും പിന്‍മാറിയതിനു പിന്നാലെ ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചിരുന്നു. 2021 ജൂലായ് മുതല്‍ ഗെയിംസ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇപ്പോഴും വൈറസ് നിയന്ത്രണവിധേയമാകാത്ത ഈ സാഹചര്യത്തില്‍ ഇനി ഒരു മാറ്റിവെയ്ക്കല്‍ നടക്കില്ലെന്ന് സംഘാടക സമിതി പ്രസിഡന്റ് യോഷിറോ മോറി.

കൊവിഡ്-19 രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സ് ഉപേക്ഷിക്കേണ്ടിവരുമെന്ന് മോറി. ഇനിയും ഒളിമ്പിക്‌സ് മാറ്റിവെയ്ക്കാന്‍ സാധിക്കില്ലെന്ന് മോറി പറഞ്ഞു. ജപ്പാനിലെ നിക്കാന്‍ സ്‌പോര്‍ട്‌സ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മോറി ഇക്കാര്യം വ്യക്തമാക്കിയത്.

News, World, Tokyo, Olympics, COVID19, Sports, Next year's Olympics will be cancelled if Covid 19 pandemic not over

നേരത്തെ കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് മാറ്റിവെച്ച ടോക്കിയോ ഒളിമ്പിക്‌സ് അടുത്ത വര്‍ഷം നടക്കുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് സംഘാടക സമിതി സിഇഒ തോഷിറോ മുട്ടൊയും പറഞ്ഞിരുന്നു.

Keywords: News, World, Tokyo, Olympics, COVID19, Sports, Next year's Olympics will be cancelled if Covid 19 pandemic not over


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?