മയ്യഴി എം എല്‍ എയ്‌ക്കെതിരെ കേസെടുത്തതില്‍ സിപിഎം പ്രതിഷേധിച്ചു

മയ്യഴി: (https://ift.tt/2xIqb8Z) കര്‍ഫ്യൂ നിയമം ലംഘിച്ചും കോവിഡ് പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ മറികടന്നും തീരദേശത്ത് താമസിക്കുന്ന മത്സ്യ തൊഴിലാളികളുടെ വീടുകളില്‍ കിറ്റുകള്‍ വിതരണം ചെയ്തതിന് മാഹി എംഎല്‍എ ഡോ. വി രാമചന്ദ്രനും പത്ത് സിപിഎം പ്രവര്‍ത്തകര്‍ക്കുമെതിരേ മയ്യഴി പൊലീസ് കേസെടുത്തു. ഐപിസി 188, 269, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട്, 1897ലെ പകര്‍ച്ചവ്യാധി വ്യാപന നിരോധന നിയമം എന്നിവയനുസരിച്ചാണ് കേസെടുത്തത്.

എന്നാല്‍ കോവിഡ് ലോക്ക് ഡൗണ്‍ കാരണം പട്ടിണിയിലായ മത്സ്യതൊഴിലാളികള്‍ക്ക് ഭക്ഷ്യ കിറ്റ് നല്‍കിയ എംഎല്‍എക്കെതിരെ കേസെടുത്തതില്‍ സി പി എം പ്രതിഷേധിച്ചു. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന മത്സ്യതൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക്ഭക്ഷ്യകിറ്റ് നല്‍കിയതിന് മാഹി എംഎല്‍എ ഡോ വി രാമചന്ദ്രനെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹമാണെന്ന് സിപി എം ജില്ലസെക്രട്ടറി എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

News, Kerala, Lockdown, CPM, MLA, Fishermen, Food, Case, M.V Jayarajan, BJP, Youth Congress,The CPM has protested against filing a case against the MLA

ജനങ്ങളോട് ഉത്തരവാദിത്ത്വമുള്ള ജനപ്രതിനിധിയെന്ന നിലയില്‍ അവശ്യ സാധനങ്ങളടങ്ങിയ കിറ്റാണ് ഔദ്യോഗിക സംവിധാനത്തിന്റെയും സന്നദ്ധപ്രവര്‍ത്തകരുടെയും സഹായത്തോടെ വീടുകളിലെത്തിച്ചത്.

കേരളത്തില്‍ എല്ലാ കുടുംബത്തിനും സൗജന്യ റേഷനും ഭക്ഷണകിറ്റും അതിഥി തൊഴിലാളികള്‍ക്ക് കിറ്റും പാലും തൈരുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

മാഹിയില്‍ ഒരു കോടിരൂപ പ്രഖ്യാപിച്ചതല്ലാതെ പുതുച്ചേരി സര്‍ക്കാര്‍ ജനങ്ങള്‍ക്കായി ഒന്നും ചെയ്തില്ല. ജനങ്ങള്‍ പട്ടിണികിടക്കാതിരിക്കാനാണ് എല്ലാവരുടെയും സഹകരണത്തോടെ രാഷ്ട്രീയത്തിനതീതമായി വീടുകളില്‍ ഭക്ഷ്യകിറ്റ് നല്‍കുന്നത്. അതിനെ അഭിനന്ദിക്കുന്നതിന് പകരം കേസെടുപ്പിക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും ചെയ്തത്.

ബിജെപിയുടെ പരാതിയില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച ലെഫ്. ഗവര്‍ണറുടെ നടപടിയും മതിയായ അന്വേഷണം നടത്താതെ യൂത്ത് കോണ്‍ഗ്രസുകാരന്റെ പരാതിയില്‍ കേസെടുത്തതും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും എം വി ജയരാജന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Keywords: News, Kerala, Lockdown, CPM, MLA, Fishermen, Food, Case, M.V Jayarajan, BJP, Youth Congress,The CPM has protested against filing a case against the MLA


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?