രമ്യ ഹരിദാസ് എംപി ലോക്ക് ഡൗണ്‍ ലംഘിച്ചതായി പരാതി, ആളും ആരവവുമായാണ് ആലത്തൂര്‍ എംപി കമ്മ്യൂണിറ്റി കിച്ചണിലെത്തിയതെന്നും ആക്ഷേപം
പാലക്കാട്: (www.kvartha.com 22.04.2020) ആലത്തൂർ എം പി രമ്യ ഹരിദാസ് ലോക്ക് ഡൗണ്‍ ലംഘനം നടത്തിയെന്ന് പരാതി പുതുക്കോട് പഞ്ചായത്തില്‍ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആളെ കൂട്ടി സന്ദര്‍ശനം നടത്തിയതായാണ് രമ്യ ഹരിദാസിന് എതിരെ ഉയര്‍ന്ന പരാതി.. കൊറോണ പ്രതിരോധത്തിന്റെ ഭാഗവുമായി ലോക്ക് ഡൗൺ നിലനിൽക്കെ നിയന്ത്രണം ലംഘിച്ചും ചട്ടങ്ങൾ പാലിക്കാതെയും എം പി പ്രവർത്തിച്ചുവെന്നാണ് പരാതി. ലോക്ക് ഡൗൺ നിലനിൽക്കെ ആളുകളെ കൂട്ടിയാണ് എംപി കമ്മ്യൂണിറ്റി കിച്ചണിലെത്തിയതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
അമ്പതിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടൊപ്പം കമ്മ്യൂണിറ്റി കിച്ചണില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് എംപി രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടന നേതാക്കള്‍ക്കൊപ്പം ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് ആലത്തൂര്‍ പഞ്ചായത്തിലെ വെങ്ങന്നൂരിലും പുതുക്കോട് പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലും കൂട്ടം ചേര്‍ന്നത്.
രമ്യ ഹരിദാസ് എംപി പുതുക്കോട്ടില്‍ എത്തിയപ്പോള്‍ അമ്പതിലേറെ ആളുകളും ഒപ്പം ഉണ്ടായിരുന്നു. സാമൂഹിക അടുക്കളയില്‍ ജോലിചെയ്യുന്നവര്‍ക്ക് സഹായം നല്‍കാനെന്ന പേരിലായിരുന്നു രമ്യയുടെയും കൂട്ടരുടേയും സന്ദര്‍ശനമെന്നാണ് ആരോപണം. എംപി ഒഴികെ സംഘത്തിലുള്ള നിരവധി ആളുകള്‍ മാസ്കോ മറ്റ് സുരക്ഷ ഉപകരണങ്ങേളോ ധരിച്ചിരുന്നില്ല.
കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ ആളുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇത് എംപി തന്നെ ലംഘിക്കുകയാണെന്നാരോപിച്ച് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരു പാർട്ടികളും പരാതി നൽകിയിട്ടുണ്ട്.
Summary: Lock Down: Complaint files against Alathoor MP Ramya Haridas

Powered by Info News For You

Comments
Post a Comment