അറബ് സ്ത്രീകളെ അവഹേളിച്ച് ബിജെപി എംപിയുടെ ട്വീറ്റ്; വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരാന്‍ നില്‍ക്കേണ്ടതില്ലെന്ന് യുഎഇയിലെ വനിതാ സംരംഭക; പ്രതിഷേധം ശക്തമാകുന്നു

ബെംഗളൂരു: (https://ift.tt/2RP9QX6) അറബ് സ്ത്രീകളെ മോശമായി ചിത്രീകരിച്ച് ബെംഗളുരു സൗത്തിലെ ബി ജെ പി എം പി തേജസ്വി സൂര്യ ട്വിറ്ററില്‍ കുറിച്ച പോസ്റ്റിനെതിരെ അറബ് രാജ്യങ്ങളില്‍ പ്രതിഷേധമുയരുന്നു. അറബ് സ്ത്രീകള്‍ക്കെതിരെ ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയ ബി ജെ പി എം പിക്കെതിരെയാണ് പ്രതിഷേധം ശക്തമാകുന്നത്. തേജസ്വി സൂര്യ നടത്തിയ അശ്ലീലവും അവഹേളനവും നിറഞ്ഞ ട്വിറ്റര്‍ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് എംപിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്.

News, National, Bangalore, Women, BJP, MP, Twitter, Minister, Country, Arabic, Protest, Bengaluru MP Racist Tweet on Arab Women Surfaces Sparks Outrage

ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് ശ്രദ്ധയില്‍പ്പെട്ട അറബ് സാംസ്‌കാരിക പ്രവര്‍ത്തകരും പ്രമുഖ നിയമജ്ഞരും ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചുവെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏതാനും വര്‍ഷം മുന്‍പ് തേജസ്വി സൂര്യ നടത്തിയ ട്വിറ്റര്‍ പോസ്റ്റ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. ഏതെങ്കിലുമൊരു ഘട്ടത്തില്‍ വിദേശകാര്യ മന്ത്രിയായി അറബ് നാടുകളിലേക്ക് വരുവാന്‍ അവസരം ലഭിച്ചാല്‍ ഇങ്ങോട്ട് വരാന്‍ നില്‍ക്കേണ്ടതില്ലെന്നും നിങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നില്ലെന്നുമാണ് യുഎഇയിലെ പ്രമുഖ വനിതാ സംരംഭകയായ നൂറ അല്‍ ഗുറൈര്‍ ട്വീറ്ററില്‍ കുറിച്ചത്.

Keywords: News, National, Bangalore, Women, BJP, MP, Twitter, Minister, Country, Arabic, Protest, Bengaluru MP Racist Tweet on Arab Women Surfaces Sparks Outrage


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?