തലപ്പാടിയില്‍ അതിര്‍ത്തി തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി
കാസര്‍കോട്: (https://ift.tt/2UJw6DZ) തലപ്പാടിയില്‍ അതിര്‍ത്തി തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. തലപ്പാടി ചെക്ക്‌പോസ്റ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ജനതാദള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയായായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
തലപ്പാടി തുറന്നാല്‍ അത് കര്‍ണാടകയിലേക്ക് വൈറസ് വ്യാപനത്തിന് കാരണമാകും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള കാസര്‍കോട്ടു നിന്നും നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കായി കര്‍ണാടകയിലെത്തുന്നത്. ത് കര്‍ണാടകയിലെ വൈറസ് വ്യാപനം തടയാനുള്ള ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെടും.
അതിര്‍ത്തിക കടന്ന് വരുന്നവരില്‍ ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താന്‍ നിലവില്‍ സംവിധാനമില്ലെന്നും അതിര്‍ത്തി അടച്ചത് സംസ്ഥാനത്തെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനാണെന്നും യെദ്യൂരപ്പ കത്തില്‍ വ്യക്തമാക്കി.
അതേസമയം യെദ്യൂരപ്പയുടെ പ്രതികരണത്തോടെ പ്രതീക്ഷക്ക് വകയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു. കര്‍ണാടകയിലേയും കേരളത്തിലെയും ജനങ്ങളുടെ ജീവന് കേരളം ഒരുപോലെ പ്രാധാന്യം നല്‍കുന്നുണ്ട്. സുപ്രീംകോടതിയുടെ അന്തിമ ഇടപെടലിനായി കാത്തിരിക്കുകയാണെന്നും ഇനിയും കര്‍ണാടകയോട് അഭ്യര്‍ഥിക്കാന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി.

Keywords: Kasaragod, News, Kerala, Thalappady, Minister, Check-post, thalapady-check-post-cannot-be-opened: Yeddyurappa
Powered by Info News For You

Comments
Post a Comment