പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം


പാറശാല: (www.kvartha.com 20.04.2020) പശുവിനെ കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. അയിര ചെങ്കവിള മേക്കേത്തട്ട് പുത്തന്‍വീട്ടില്‍ രാജേഷ് -മഞ്ജു ദമ്പതികളുടെ ഏക മകള്‍ സൈന ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ സമീപത്ത് കെട്ടിയിരുന്ന പശുവിനെപ്പിടിക്കാന്‍ പോയ കുഞ്ഞ്, പശു ഓടിയതിനെ തുടര്‍ന്ന് കയറില്‍ കുരുങ്ങുകയായിരുന്നു.

ലോക് ഡൗണായതിനാല്‍ മറ്റ് വാഹനങ്ങള്‍ കിട്ടാത്തതിനെത്തുടര്‍ന്ന് ഉടനെ രാജേഷിന്റെ അനിയന്റെ ബൈക്കില്‍ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

News, Kerala, Child, Baby, Death, Cow, Accident, hospital, Play, Rope, Hanged, Parassala, one and half year old baby died in accident

Keywords: News, Kerala, Child, Baby, Death, Cow, Accident, hospital, Play, Rope, Hanged, Parassala, one and half year old baby died in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?