ഗുജറാത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഹിന്ദു- മുസ്ലിം ഐസൊലേഷന്‍ വാര്‍ഡുകള്‍

അഹ്മദാബാദ്: (https://ift.tt/2VaYUFB) ഗുജറാത്തില്‍ കോവിഡ് ചികിത്സയ്ക്കായി ഹിന്ദു- മുസ്ലിം ഐസൊലേഷന്‍ വാര്‍ഡുകള്‍. അഹ്മദാബാദിലെ സിവില്‍ ആശുപത്രിയിലാണ് ഹിന്ദു, മുസ്ലിം എന്നിങ്ങനെ തരം തിരിച്ചു കൊണ്ട് വാര്‍ഡുകളുണ്ടാക്കിയതായി ആരോപണമുയര്‍ന്നത്. ദ ഇന്ത്യന്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.
സര്‍ക്കാര്‍ തലത്തിലുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ രോഗികളെ വെവ്വേറെ വാര്‍ഡുകളിലാക്കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം ഇതേക്കുറിച്ച് അറിവില്ലെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍ പട്ടേലിന്റെ പ്രതികരണം.

സാധാരണ ആശുപത്രിയില്‍ സ്ത്രീ- പുരുഷ വാര്‍ഡുകളാണ് ഉണ്ടാവാറെന്നും എന്നാല്‍ ഇവിടെ ഹിന്ദു- മുസ്ലിം രോഗികള്‍ക്ക് വ്യത്യസ്ത വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നുമാണ് മെഡിക്കല്‍ സൂപ്രണ്ട് ഡോ. റാത്തോഡ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ കാരണം ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ തീരുമാനമാണെന്നും അവരോട് ചോദിക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

186 പേരില്‍ 150 പേരുടേയും പരിശോധനാഫലം പോസിറ്റീവായിരുന്നു. ഇതില്‍ നാല്‍പതോളം പേരാണ് മുസ്ലിംകളെന്നാണ് ആശുപത്രി അധികൃതരുടെ കണക്കുകള്‍ കാണിക്കുന്നത്.



Keywords: News, National, Top-Headlines, Trending, COVID-19, Hospital in Ahmedabad splits COVID wards on faith, says govt decision
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?